ഇറാനിലെ കൽക്കരി ഖനിയിൽ പൊട്ടിത്തെറി: 51 പേർ കൊല്ലപ്പെട്ടു

Anjana

Iran coal mine explosion

ഇറാനിലെ സൗത്ത് ഖൊറാസൻ പ്രവിശ്യയിലെ കൽക്കരി ഖനിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ 51 പേർ കൊല്ലപ്പെട്ടു. മെഡഞ്ഞൂ കമ്പനി നടത്തുന്ന ഖനിയിലെ രണ്ട് ബ്ലോക്കുകളിലായാണ് മീഥെയ്ൻ ഗ്യാസ് ചോർന്ന് സ്ഫോടനമുണ്ടായത്. ഈ മേഖലയിൽ നിന്നാണ് ഇറാനിലെ 76 ശതമാനം കൽക്കരിയും ഉൽപ്പാദിപ്പിക്കുന്നത്. ഇവിടെ പത്തോളം കമ്പനികൾ ഖനികൾ നടത്തുന്നുണ്ട്.

പൊട്ടിത്തെറി ഉണ്ടായപ്പോൾ ബി ബ്ലോക്കിൽ 47 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ 30 പേർ മരിച്ചു, 17 പേർക്ക് അതീവ ഗുരുതരമായി പരിക്കേറ്റു. സി ബ്ലോക്കിൽ 69 പേർ ഉണ്ടായിരുന്നു, എന്നാൽ മീഥെയ്ൻ സാന്നിധ്യം കൂടുതലായതിനാൽ അവരെ രക്ഷപ്പെടുത്താൻ ഇനിയും സമയമെടുക്കും. ബി ബ്ലോക്കിൽ രക്ഷാപ്രവർത്തനം പൂർത്തിയായെങ്കിലും സി ബ്ലോക്കിലെ തൊഴിലാളികളുടെ അടുത്തേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തിൽ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പരമാവധി സഹായം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊട്ടിത്തെറിയുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Story Highlights: At least 51 killed in Iran coal mine explosion due to methane gas leak

Leave a Comment