Headlines

World

അല്‍ ജസീറയുടെ വെസ്റ്റ്ബാങ്ക് ഓഫീസില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ റെയ്ഡ്; 45 ദിവസത്തേക്ക് അടച്ചുപൂട്ടാന്‍ നിര്‍ദേശം

അല്‍ ജസീറയുടെ വെസ്റ്റ്ബാങ്ക് ഓഫീസില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ റെയ്ഡ്; 45 ദിവസത്തേക്ക് അടച്ചുപൂട്ടാന്‍ നിര്‍ദേശം

ഖത്തറിന്റെ അധീനതയിലുള്ള സാറ്റലൈറ്റ് വാര്‍ത്താ ചാനലായ അല്‍ ജസീറയുടെ വെസ്റ്റ്ബാങ്കിലെ ഓഫീസില്‍ ഇസ്രയേല്‍ സൈന്യം റെയ്ഡ് നടത്തി. മാസ്‌ക് ധരിച്ച ആയുധധാരികളായ സൈനികര്‍ ഓഫീസിലേക്ക് പ്രവേശിക്കുകയും ചാനലിന്റെ വെസ്റ്റ്ബാങ്ക് ബ്യൂറോ അടച്ചു പൂട്ടണമെന്ന് ബ്യൂറോ ചീഫ് വാലിദ് അല്‍ ഒമരിയോട് ആവശ്യപ്പെടുകയും ചെയ്തു. ഓഫീസില്‍ ഇസ്രയേല്‍ സൈന്യം പരിശോധന നടത്തുന്നതിന്റെ ദൃശ്യം ചാനല്‍ തത്സമയം സംപ്രേക്ഷണം ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

45 ദിവസത്തേക്ക് അല്‍ ജസീറ ഇവിടെ അടച്ചു പൂട്ടണമെന്ന് കോടതി വിധി ഉണ്ടെന്ന് ഒരു ഇസ്രയേല്‍ സൈനികന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. എല്ലാ ക്യാമറകളും എടുത്ത് ഉടന്‍ തന്നെ ഓഫീസ് വിടാനാണ് സൈനികന്‍ ആവശ്യപ്പെട്ടത്. നിരോധനത്തെ അല്‍ ജസീറ അപലപിച്ചു. മനുഷ്യാവകാശങ്ങളും വിവരങ്ങള്‍ അറിയുന്നതിനുള്ള അടിസ്ഥാന അവകാശവും ലംഘിക്കുന്ന ക്രിമിനല്‍ നടപടിയെന്നാണ് അല്‍ ജസീറ വ്യക്തമാക്കിയത്.

മെയ് മാസത്തില്‍ ഇസ്രയേല്‍ അല്‍ ജസീറയെ രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. ദേശീയ സുരക്ഷയ്ക്ക് ഭീഷണി എന്നായിരുന്നു ആരോപണം. അതേ മാസത്തില്‍ തന്നെ ചാനല്‍ ഓഫീസായി ഉപയോഗിക്കുന്ന ജെറുസലേമിലെ ഹോട്ടല്‍ മുറിയും റെയ്ഡ് ചെയ്തിരുന്നു. ഗാസ സ്ട്രിപ്പിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മൂടി വെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അല്‍ ജസീറ ആരോപിച്ചു.

Story Highlights: Israeli military raids Al Jazeera’s West Bank office, orders closure amid ongoing media restrictions

More Headlines

അലബാമയിൽ വെടിവെപ്പ്: നാലു പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ഇറാനിലെ കൽക്കരി ഖനിയിൽ പൊട്ടിത്തെറി: 51 പേർ കൊല്ലപ്പെട്ടു
അലബാമയിലെ ബർമിങ്ഹാമിൽ വെടിവയ്പ്പ്: നാല് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
റഷ്യൻ ചാരപ്പണി ഭീഷണി: യുക്രൈനിൽ ടെലഗ്രാം ആപ്പ് ഭാഗികമായി നിരോധിച്ചു
ഉക്രൈനിൽ ടെലിഗ്രാം നിരോധനം: റഷ്യൻ ചാരപ്രവർത്തന ഭീഷണി മുൻനിർത്തി
സുനിത വില്യംസ് വീണ്ടും ബഹിരാകാശത്ത് പിറന്നാളാഘോഷിച്ചു; ചരിത്രം രചിച്ച് ഇന്ത്യൻ വംശജ
പാകിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ഡോക്ടറെ പോലീസ് വെടിവച്ചു കൊന്നു
ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു; ലെബനനിൽ സംഘർഷം മുറുകുന്നു
ഹോങ്കോങ്ങിൽ പ്രതിഷേധ മുദ്രാവാക്യം എഴുതിയ ടീ ഷർട്ട് ധരിച്ചതിന് യുവാവിന് 14 മാസം തടവ്

Related posts

Leave a Reply

Required fields are marked *