ന്യൂനപക്ഷ വിരുദ്ധ പരാമർശം: കർണാടക ഹൈക്കോടതി ജഡ്ജി മാപ്പ് പറഞ്ഞു

നിവ ലേഖകൻ

Karnataka High Court Judge Apology

കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ ന്യൂനപക്ഷ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞു. സുപ്രീംകോടതി സ്വമേധയാ കേസെടുത്ത് റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് ജസ്റ്റിസ് ശ്രീശാനന്ദ വാർത്താക്കുറിപ്പിലൂടെ ക്ഷമാപണം നടത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൻ്റെ നിരീക്ഷണങ്ങൾ മനഃപൂർവ്വമല്ലായിരുന്നുവെന്നും കോടതിനടപടിക്കിടെ പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ തെറ്റായരീതിയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പടിഞ്ഞാറന് ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെ കുറിച്ചായിരുന്നു ജഡ്ജിയുടെ വിവാദ പരാമര്ശം.

മൈസൂര് റോഡ് മേല്പാലത്തിന് സമീപമുള്ള ഗതാഗതകുരുക്കിനെ കുറിച്ച് സംസാരിക്കുന്നതിനിടെ, മേല്പാലത്തിന്റെ വലതു വശത്തുള്ള പ്രദേശം ഇന്ത്യയല്ല പാകിസ്താനിലെ ഗോരി പാലിയാണെന്നും അവിടെ നിയമം ബാധകമല്ലെന്നും ജഡ്ജി പറഞ്ഞിരുന്നു. ഈ പരാമര്ശത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് സുപ്രീം കോടതി ഇടപെട്ടത്.

താൻ പറഞ്ഞത് ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തേയോ വിഭാഗത്തെ വേദനിപ്പിച്ചെങ്കിൽ ആത്മാർത്ഥമായ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ശ്രീശാനന്ദ പറഞ്ഞു. 2020 മേയ് മുതൽ കർണാടക ഹൈക്കോടതിയില് അഡീഷണൽ ജഡ്ജിയായി സേവനമനുഷ്ഠിച്ച ശ്രീശാനന്ദ 2021 സെപ്റ്റംബറിലാണ് സ്ഥിരം ജഡ്ജിയായത്.

  കേണൽ സോഫിയ ഖുറേഷി പരാമർശം: മന്ത്രി വിജയ് ഷാ സുപ്രീം കോടതിയിലേക്ക്

ഈയിടെ കന്നഡ വാര്ത്താ ചാനലിലെ തത്സമയ സംപ്രേക്ഷണത്തിനിടെ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും കണക്ക് പറയാൻ യഥാക്രമം ഇന്ത്യൻ പതാകയുടെയും പാകിസ്താൻ പതാകയുടെയും ചിത്രങ്ങൾ ഉപയോഗിച്ചതും വിവാദമായിരുന്നു.

Story Highlights: Karnataka High Court judge Justice Vedavyasachar Srishananda apologizes for controversial minority remarks

Related Posts
സോഫിയ ഖുറേഷി പരാമർശം: മന്ത്രി കൻവർ വിജയ് ഷായുടെ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Sofia Qureshi Remark

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ ബിജെപി മന്ത്രി കൻവർ വിജയ് ഷാ നൽകിയ Read more

ബലാത്സംഗക്കേസ് പ്രതിയുടെ വിവാഹാഭ്യർഥന സുപ്രീം കോടതിയിൽ; അതിജീവിതയുടെ സമ്മതം, നാടകീയ രംഗങ്ങൾ
rape convict marriage proposal

ബലാത്സംഗക്കേസിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി, അതിജീവിതയെ വിവാഹം കഴിക്കാൻ സുപ്രീം Read more

  കേണൽ സോഫിയ ഖുറേഷി പരാമർശം: മന്ത്രി വിജയ് ഷായെ വിമർശിച്ച് സുപ്രീം കോടതി
കേണൽ സോഫിയ ഖുറേഷി പരാമർശം: മന്ത്രി വിജയ് ഷായെ വിമർശിച്ച് സുപ്രീം കോടതി
Supreme Court criticism

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ സുപ്രീം കോടതി Read more

കേണൽ സോഫിയ ഖുറേഷി പരാമർശം: മന്ത്രി വിജയ് ഷാ സുപ്രീം കോടതിയിലേക്ക്
Sofia Qureshi remark

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ മന്ത്രി വിജയ് ഷാ സുപ്രീം Read more

സുപ്രീം കോടതിയുടെ സമയപരിധി വിധിക്ക് എതിരെ രാഷ്ട്രപതി; 14 വിഷയങ്ങളിൽ വ്യക്തത തേടി
Presidential reference

ബില്ലുകളിന്മേലുള്ള തീരുമാനങ്ങളിൽ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കെതിരെ രാഷ്ട്രപതി ദ്രൗപദി മുർമു. ഭരണഘടനയുടെ Read more

ജസ്റ്റിസ് ബി.ആർ. ഗവായ് സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു
Chief Justice of India

സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ. ഗവായ് സത്യപ്രതിജ്ഞ ചെയ്തു. Read more

ജസ്റ്റിസ് ബി.ആർ. ഗവായ് സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി നാളെ സത്യപ്രതിജ്ഞ ചെയ്യും
Justice B.R. Gavai

ജസ്റ്റിസ് ബി.ആർ. ഗവായ് സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി നാളെ ചുമതലയേൽക്കും. Read more

  സുപ്രീം കോടതിയുടെ സമയപരിധി വിധിക്ക് എതിരെ രാഷ്ട്രപതി; 14 വിഷയങ്ങളിൽ വ്യക്തത തേടി
ഇന്ത്യയിൽ തുടരാൻ അനുമതി തേടി പാക് പൗരന്മാരായ കുട്ടികൾ ഹൈക്കോടതിയിൽ
Karnataka High Court

അട്ടാരി അതിർത്തി വഴി പാകിസ്ഥാനിലേക്ക് പോകാൻ കഴിയാതെ വന്നതോടെ മൂന്ന് പാക് പൗരന്മാരായ Read more

മുല്ലപ്പെരിയാർ: മേൽനോട്ട സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കാൻ സുപ്രീം കോടതിയുടെ നിർദേശം
Mullaperiyar Dam

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് മേൽനോട്ട സമിതിയുടെ നിർദേശങ്ങൾ പാലിക്കണമെന്ന് സുപ്രീം കോടതി കേരളത്തിനും Read more

ഗവർണറുടെ അനാസ്ഥ: ഹർജി പിൻവലിക്കാൻ കേരളം; കേന്ദ്രം എതിർത്തു
Governor inaction petition

ഗവർണറുടെ അനാസ്ഥയ്ക്കെതിരെ നൽകിയ ഹർജി പിൻവലിക്കാൻ കേരളം ഒരുങ്ങുന്നു. ഹർജികൾ ഫലപ്രദമല്ലെന്ന വിലയിരുത്തലിനെ Read more

Leave a Comment