സി വി റപ്പായിയുടെ ആത്മകഥ ‘എ ടെയിൽ ഓഫ് ടു ജേർണീസ്’ ദോഹയിൽ പ്രകാശനം ചെയ്തു

നിവ ലേഖകൻ

CV Rappai autobiography Doha

നോർക്ക റൂട്ട്സ് ഡയറക്ടറും ഖത്തറിലെ ആദ്യകാല പ്രവാസിയുമായ സി വി റപ്പായിയുടെ ആത്മകഥ ‘എ ടെയിൽ ഓഫ് ടു ജേർണീസ്’ ദോഹയിൽ പ്രകാശനം ചെയ്തു. ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പുസ്തകം പ്രകാശനം നിർവഹിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ വ്യാപാര, വാണിജ്യ, സാംസ്കാരിക, വിദ്യാഭ്യാസ വളർച്ചകൾ മനസ്സിലാക്കാൻ പുസ്തകം സഹായകരമാകുമെന്നും തദ്ദേശീയരായ സമൂഹങ്ങളിൽ നിന്ന് കിട്ടിയ പിന്തുണയും പ്രോത്സാഹനവും മനസ്സിലാക്കാൻ പുസ്തകം സഹായിക്കുമെന്നും അംബാസഡർ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1980 ൽ ഖത്തറിലെത്തിയ തൃശൂർ ജില്ലക്കാരനായ സി. വി റപ്പായിയുടെ ‘എ ടെയിൽ ഓഫ് ടു ജേർണീസ്’ എന്ന പുസ്തകം ഖത്തറിൽ പ്രസിദ്ധീകരിച്ച ഏഷ്യൻ പ്രവാസിയുടെ ആദ്യത്തെ സമഗ്രമായ ആത്മകഥയാണ്. ജംബോ ഇലക്ട്രോണിക്സ് ഡയറക്ടറും സിഇഒയുമാണ് സി.

വി. റപ്പായി. ദോഹയിലെ പ്രവാസത്തിന്റെ ചരിത്രം രേഖപ്പെടുത്താൻ ആദ്യകാല പ്രവാസികൾ രചിക്കുന്ന ഇത്തരം പുസ്തകങ്ങൾ സഹായകരമാകുമെന്ന് അംബാസഡർ വിപുൽ പറഞ്ഞു.

ജംബോ ഇലക്ട്രോണിക്സിന്റെ വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സജീദ് ജാസിം സുലൈമാൻ, ബിർള പബ്ലിക് സ്കൂൾ സ്ഥാപക ചെയർമാൻ ഡോ. മോഹൻ തോമസ്, അൽ ജസീറ ഇംഗ്ലിഷ് പ്രോഗ്രാം എഡിറ്റർ ജോസഫ് ജോൺ, പുസ്തകം എഡിറ്റ് ചെയ്ത മാധ്യമപ്രവർത്തകൻ ഹുസൈൻ അഹമ്മദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ദോഹയിലെ കത്താറ പബ്ലിഷിങ് ഹൗസാണ് ‘എ ടെയിൽ ഓഫ് ടു ജേർണീസ്’ പ്രസിദ്ധീകരിച്ചത്.

  ആര്യനാട്: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ

ബിർള പബ്ലിക് സ്കൂൾ ഡയറക്ടർ, നോർക്ക റൂട്ട്സ് ഡയറക്ടർ, ഇന്കെൽ ഡയറക്ടർ, ലോക കേരളസഭാംഗം തുടങ്ങിയ പദവികൾ കൂടി സി വി റപ്പായി വഹിക്കുന്നുണ്ട്. ഖത്തറിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തും സജീവമായ ഇടപെടലുകളാണ് അദ്ദേഹം നടത്തുന്നത്.

Story Highlights: CV Rappai’s autobiography ‘A Tale of Two Journeys’ released in Doha, documenting the history of Indian expatriates in Qatar

Related Posts
ഖത്തർ യുഎസ് സൈനിക താവളത്തിന് നേരെ ആക്രമണം; കൊച്ചി-ഷാർജ വിമാനം മസ്കറ്റിലേക്ക് വഴിതിരിച്ചുവിട്ടു
Qatar US base attack

ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയതിനെ തുടർന്ന് കൊച്ചിയിൽ Read more

  കണ്ണിലേക്കൊക്കെ..അയാളെ ഞാന് നോക്കി വച്ചിട്ടുണ്ട്'; കൂളായി മോഹൻലാൽ
ഖത്തറിലെ യുഎസ് സൈനിക താവളത്തില് ഇറാന്റെ ആക്രമണം; യുഎഇ വിമാനങ്ങൾ റദ്ദാക്കി
Qatar US military base attack

ഇറാനിലെ ആണവ കേന്ദ്രങ്ങള്ക്കെതിരായ യുഎസ് ആക്രമണത്തിന് പിന്നാലെ ഖത്തറിലെ യുഎസ് സൈനിക താവളത്തില് Read more

ഖത്തറിലെ യുഎസ് താവളങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം
Qatar attack

ഖത്തറിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. അൽ-ഉദൈദിലെ യുഎസ് Read more

ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്ക്ക് നേരെ ഇറാന്റെ മിസൈല് ആക്രമണം
Iran Qatar US base

ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ Read more

ഇസ്രായേലിലേക്ക് മിസൈൽ വർഷം; ഖത്തർ വ്യോമപാത അടച്ചു
Qatar airspace closure

ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഖത്തർ അന്താരാഷ്ട്ര വ്യോമപാത അടച്ചു. വൈകുന്നേരം പ്രാദേശിക സമയം Read more

ഖത്തറിലെ മാപ്പിളപ്പാട്ട് ഗായകൻ ഖാലിദ് വടകര അന്തരിച്ചു
Khalid Vadakara death

ഖത്തറിലെ പ്രമുഖ മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായിരുന്ന ഖാലിദ് വടകര ദോഹയിൽ അന്തരിച്ചു. Read more

  ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ ജാമ്യഹർജിയെ എതിർത്ത് ക്രൈംബ്രാഞ്ച്
യുഎഇയിൽ ഇന്ത്യക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്: 43 ലക്ഷം കടന്നു
UAE Indian population

യുഎഇയിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പുറത്തുവിട്ട കണക്കുകൾ Read more

പഹൽഗാം ആക്രമണം; ഇന്ത്യയ്ക്ക് പിന്തുണയുമായി ഖത്തർ, പ്രധാനമന്ത്രി മോദി അമീറുമായി സംസാരിച്ചു
Qatar supports India

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ഖത്തർ രംഗത്ത് എത്തി. ഖത്തർ Read more

ഡിസി ബുക്സിനെതിരെ തുടർ നടപടിയില്ലെന്ന് ഇ പി ജയരാജൻ
e p jayarajan autobiography

ഡിസി ബുക്സിനെതിരെ തുടർ നടപടികളില്ലെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. ഡിസി ബുക്സ് Read more

ഖത്തർ ഗേറ്റ് ആരോപണം അടിസ്ഥാനരഹിതമെന്ന് ഖത്തർ പ്രധാനമന്ത്രി
Qatar Gaza mediation

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമങ്ങളെക്കുറിച്ച് ഇസ്രായേൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന Read more

Leave a Comment