പ്രണവ് മോഹൻലാലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രത്തിൽ മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ട് മോഹൻലാൽ സമ്മതം മൂളിയതായാണ് സൂചന. ‘ജനത ഗാരേജ്’, ‘ദേവര’ എന്നീ സിനിമകൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കാൻ പോകുന്നത്. സംവിധായകന്റെ മുൻ ചിത്രമായ ജനത ഗാരേജിൽ മോഹൻലാൽ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.
പ്രണവ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് അച്ചന്റെ സിനിമയായ ‘ഒന്നാമൻ’ എന്ന ചിത്രത്തിൽ ബാലതാരമായാണ്. പിന്നീട് ‘സാഗർ ഏലിയാസ് ജാക്കി’ എന്ന സിനിമയിൽ അതിഥി വേഷത്തിലും അഭിനയിച്ചു. പ്രണവിന്റെ ആദ്യ നായക വേഷമായ ‘ആദി’യിൽ മോഹൻലാൽ കാമിയോ റോളിൽ എത്തിയിരുന്നു. മോഹൻലാലിന്റെ സംവിധാന അരങ്ങേറ്റമായ ‘ബറോസി’ൽ പ്രണവ് ഭാഗമാകുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
പ്രണവ്-കൊരട്ടല ശിവ ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ‘പുഷ്പ’, ‘പുഷ്പ 2’, ‘ജനത ഗാരേജ്’ തുടങ്ങിയ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ഈ ചിത്രവും നിർമിക്കുന്നത്. മറ്റൊരു തെലുങ്ക് നടനും ചിത്രത്തിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
Story Highlights: Mohanlal and Pranav Mohanlal to star together in Koratala Siva’s Telugu film, marking Pranav’s Telugu debut.