യുക്രൈനിൽ ടെലഗ്രാം ആപ്പ് ഭാഗികമായി നിരോധിച്ചതായി രാജ്യത്തെ ദേശീയ സുരക്ഷാ പ്രതിരോധ കൗൺസിൽ പ്രഖ്യാപിച്ചു. റഷ്യ ചാരപ്പണി നടത്തുന്നതായുള്ള സംശയത്തെ തുടർന്നാണ് ഈ നടപടി. സർക്കാർ ജീവനക്കാരും സൈനികരും ഉപയോഗിക്കുന്ന ഔദ്യോഗിക ഉപകരണങ്ങളിൽ നിന്നാണ് ടെലഗ്രാം നിരോധിച്ചിരിക്കുന്നത്.
രാജ്യ സുരക്ഷയുടെ ഭാഗമായാണ് ഈ തീരുമാനമെടുത്തത്. യുക്രെയ്നിൻറെ ജിയുആർ മിലിട്ടറി ഇൻറലിജൻസ് ഏജൻസി തലവൻ കിറിലോ ബുഡനോവ് തെളിവുകളോടെ കൗൺസിലിൽ അറിയിച്ചത് റഷ്യൻ പ്രത്യേക സേനയ്ക്ക് ടെലഗ്രാം ഉപയോഗിച്ച് ചാരപ്പണി നടത്താൻ സാധിക്കുമെന്നാണ്. പ്രസിഡൻറ് സെലൻസ്കിയുടെ സൈനിക കമാൻഡർമാരും മേഖലാ, സിറ്റി ഉദ്യോഗസ്ഥരും കൗൺസിലിൽ പങ്കെടുത്തു.
റഷ്യ നടത്തുന്ന നിരീക്ഷണങ്ങളിലെ ആശങ്കകൾ മുൻനിർത്തിയാണ് ഈ നടപടി സ്വീകരിച്ചത്. ടെലിമെട്രിയോ ഡാറ്റാബേസ് പ്രകാരം യുക്രെയ്നിൽ ഏകദേശം 33,000 ടെലഗ്രാം ചാനലുകളാണ് പ്രവർത്തനക്ഷമമായുള്ളത്. രാജ്യത്തെ 75 ശതമാനത്തോളം ജനതയും ആശയ വിനിമയത്തിനായി ടെലഗ്രാമാണ് ഉപയോഗിക്കുന്നതെന്ന് യുക്രെയ്നിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, യുക്രെയ്ൻറെ തീരുമാനത്തിന് പിന്നാലെ ആരുടെയും വ്യക്തിപരമായ വിവരങ്ങളോ സന്ദേശങ്ങളോ പങ്കുവെക്കാറില്ലെന്ന് ടെലഗ്രാം അറിയിച്ചു.
ALSO READ:
ലഖ്നൗവിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. Read more
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഉക്രൈനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ Read more
ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച റഷ്യയ്ക്ക് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നന്ദി അറിയിച്ചു. പാകിസ്താനിൽ Read more
ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചകൾ Read more
യുക്രൈനിലെ ധാതു വിഭവങ്ങൾ പങ്കിടുന്നതിനുള്ള കരാറിൽ യുഎസും യുക്രൈനും ഒപ്പുവച്ചു. യുഎസ് ട്രഷറി Read more
മോസ്കോയിൽ മെയ് 9 ന് നടക്കുന്ന റഷ്യയുടെ വിജയദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി Read more
യുക്രൈനുമായി ഉപാധികളില്ലാതെ സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വീണ്ടും Read more
യുക്രെയിനിൽ റഷ്യൻ സേനയ്ക്കൊപ്പം പോരാടവെ സിഐഎ ഉദ്യോഗസ്ഥയുടെ മകൻ കൊല്ലപ്പെട്ടു. മൈക്കൽ അലക്സാണ്ടർ Read more
ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് യുക്രെയ്നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. Read more
യുക്രൈനിലെ സുമി നഗരത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടു. Read more