അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ആം ആദ്മിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി

Anjana

Atishi Marlena Delhi Chief Minister

ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി അതിഷി മർലേന സത്യപ്രതിജ്ഞ ചെയ്തു. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷമാണ് ഡൽഹിക്ക് വീണ്ടും ഒരു വനിതാ മുഖ്യമന്ത്രി ലഭിക്കുന്നത്. രാജ് നിവാസിൽ നടന്ന ലളിതമായ ചടങ്ങിൽ അതിഷിയുടെ മാതാപിതാക്കളായ ത്രിപ്ത വാഹിയും വിജയ് സിങ്ങും പങ്കെടുത്തു. സൗരഭ് ഭരദ്വാജ്, ഗോപാൽ റായ്, മുകേഷ് അഹ്ലാവത്ത്, കൈലാഷ് ഗഹ്ലോട്ട്, ഇമ്രാൻ ഹുസൈൻ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

11 വർഷത്തിനിപ്പുറമാണ് അരവിന്ദ് കെജ്‌രിവാളിനു ശേഷം ഡൽഹിയിൽ പുതിയ മുഖ്യമന്ത്രി വരുന്നത്. സാമൂഹ്യ പ്രവർത്തകയായി തുടങ്ങി മനീഷ് സിസോദിയയുടെ ഉപദേശകയായി, പിന്നീടൊരു പ്രതിസന്ധി ഘട്ടത്തിൽ ആം ആദ്മിക്ക് വേണ്ടി ഡൽഹിയുടെ ഭരണചക്രം തിരിച്ച അതിഷിയിൽ കെജ്‌രിവാൾ വിശ്വാസമർപ്പിക്കുന്നതിൽ അത്ഭുതമൊന്നുമില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതിഷിയുടെ പേര് നിർദേശിച്ചതും അരവിന്ദ് കെജ്‌രിവാൾ തന്നെയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2013ലാണ് ആം ആദ്മി പാർട്ടിയോടൊപ്പമുള്ള യാത്ര അതിഷി ആരംഭിക്കുന്നത്. 2020ൽ നടന്ന ഡൽഹി ലജിസ്ലേറ്റീവ് അസംബ്ലി ഇലക്ഷനിൽ കൽക്കാജി മണ്ഡലത്തിൽ നിന്ന് ജയിച്ചു വന്നു. കെജ്‌രിവാൾ മന്ത്രിസഭയിൽ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം മന്ത്രിയായിരുന്നു. ഈ വകുപ്പുകൾ ഉൾപ്പെടെ 14 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി കൂടിയാണ് അതിഷി മർലേന. നിലവിൽ മമത ബാനർജിക്കു പുറമെ രാജ്യത്ത് മുഖ്യമന്ത്രി പദത്തിലുള്ള വനിത അതിഷിയാകും.

Story Highlights: Atishi Marlena sworn in as Delhi’s third female Chief Minister, succeeding Arvind Kejriwal

Leave a Comment