കൊല്‍ക്കത്ത സെഷന്‍സ് കോടതിയില്‍ ഒരു ബംഗാളി നടി രഹസ്യമൊഴി നല്കി. 2009-ല്‍ ‘പാലേരി മാണിക്യം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. 164 പ്രകാരമാണ് നടി മൊഴി നല്‍കിയത്.
കൊച്ചിയിലെ ഫ്ളാറ്റില്‍വെച്ചാണ് ദുരനുഭവം ഉണ്ടായതെന്ന് നടി പരാതിയില്‍ പറഞ്ഞു. സിനിമയെ സംബന്ധിക്കുന്ന ചര്‍ച്ചയല്ലെന്ന് മനസിലാക്കിയതോടെ ഫ്ളാറ്റില്‍നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
നേരിട്ട ദുരനുഭവം ഉടനെതന്നെ ജോഷി ജോസഫിനെ അറിയിച്ചതായി നടി പറഞ്ഞു. തുടര്‍ന്ന്, ജോഷി ജോസഫ് അവരെ തമ്മനത്തുള്ള വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയതായും അവര്‍ വെളിപ്പെടുത്തി.
Story Highlights: Bengali actress gives secret testimony against director Ranjith for alleged misbehavior during ‘Paleri Manikyam’ film shoot in 2009