എം ആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് ചുമതല

നിവ ലേഖകൻ

ADGP MR Ajith Kumar vigilance inquiry

വിജിലൻസ് അന്വേഷണത്തിന്റെ പുതിയ നീക്കങ്ങൾ കേരളത്തിൽ ശ്രദ്ധ നേടുന്നു. ADGP എം ആർ അജിത് കുമാറിനെതിരായ അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ (ഒന്ന്) ടീമിനാണ് നൽകിയിരിക്കുന്നത്. എസ് പി ജോൺ കുട്ടിയാണ് അന്വേഷണം നടത്തുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിജിലൻസ് ഡിജിപി യോഗേഷ് ഗുപ്തയ്ക്കാണ് മേൽനോട്ട ചുമതല. അജിത് കുമാറിനെ നേരിട്ട് ചോദ്യംചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ യോഗേഷ് ഗുപ്തയാകും നിർവഹിക്കുക. എസ്പി സുജിത്ത് ദാസിനെതിരായ വിജിലൻസ് അന്വേഷണവും ഇതേ ടീം തന്നെയാണ് നടത്തുക.

ഔദ്യോഗിക സ്വഭാവത്തോടെ അന്വേഷണം ഉടൻ തന്നെ ആരംഭിക്കുന്നു എന്നതാണ് പ്രധാനമായും എടുത്തുപറയേണ്ടത്. സംസ്ഥാനത്തിന്റെ ക്രമസമാധാനപാലന ചുമതലയുള്ള ഒരു എഡിജിപിക്കെതിരെ ഒരേ സമയം രണ്ട് ഏജൻസികളുടെയും അന്വേഷണം നടക്കുന്നുവെന്നുള്ളത് തന്നെ നാണക്കേടാണ്. കഴിഞ്ഞ ദിവസമാണ് എം ആര് അജിത് കുമാറിനെതിരെ വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ശുപാര്ശ ഡിജിപി ഷെയ്ഖ് ദര്വേഷ് സാഹേബ് മുഖ്യമന്ത്രിയ്ക്ക് സമര്പ്പിച്ചത്.

  ആലുവയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

അനധികൃത സ്വത്തു സമ്പാദനം, കവടിയാറില് പണിയുന്ന ആഢംബര ബംഗ്ലാവ് ഉള്പ്പെടെ പി വി അന്വര് എംഎല്എ ഉന്നയിച്ച അഞ്ച് വിഷയങ്ങളിലാണ് അന്വേഷണം നടക്കുന്നത്. എം ആർ അജിത്കുമാറിനെതിരെ സിപിഐയും കടുത്ത നിലപാട് സ്വീകരിച്ചതോടെ സര്ക്കാര് കൂടുതല് പ്രതിസന്ധിയിലായി. ഇതോടെയാണ് അജിത് കുമാറിനെതിരെ വിജിലന്സ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഡിജിപിയുടെ ശുപാര്ശ ആഭ്യന്തര വകുപ്പ് പരിഗണനയ്ക്കെടുത്തത്.

Story Highlights: Vigilance inquiry against ADGP MR Ajith Kumar to be conducted by Thiruvananthapuram Special Investigation Team under DGP Yogesh Gupta’s supervision

Related Posts
ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ മറ്റ് സഹായം കിട്ടിയില്ലെന്ന് പൊലീസ്; നാല് തടവുകാർക്ക് ജയിൽചാട്ടത്തെക്കുറിച്ച് അറിയാമായിരുന്നു
Govindachamy jailbreak

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ, മറ്റ് സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ജയിൽ Read more

  ജയിൽ ചാടിയ പ്രതിയെ അസമിൽ പൂട്ടി കേരള പോലീസ്
ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ ദുരൂഹതയുണ്ടെന്ന് കെ. സുരേന്ദ്രൻ
Govindachami jailbreak

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ബിജെപി നേതാവ് കെ. Read more

വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച സംഭവം: താമരശ്ശേരി സ്വദേശിക്കെതിരെ കേസ്
abusive post against VS

വി.എസ്. അച്യുതാനന്ദനെ അന്തരിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ച താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ Read more

ജയിൽ ചാടിയ പ്രതിയെ അസമിൽ പൂട്ടി കേരള പോലീസ്
jail escapee arrest

കോട്ടയം ജില്ലാ ജയിലിൽ നിന്നും രക്ഷപ്പെട്ട അസം സ്വദേശി അമിനുൾ ഇസ്ലാമിനെ കേരള Read more

ആലപ്പുഴയിൽ അമ്മയെയും കുഞ്ഞുങ്ങളെയും ഇറക്കിവിട്ട സംഭവം; സിപിഐഎം നേതാവിനെതിരെ കേസ്
Alappuzha eviction case

ആലപ്പുഴ നൂറനാട് ആദിക്കാട്ട് കുളങ്ങരയിൽ അമ്മയെയും മക്കളെയും വീട്ടിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ Read more

ആലുവയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്
Aluva woman death

ആലുവയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. Read more

  വിഎസിനെതിരായ പ്രചാരണത്തിനെതിരെ ആഞ്ഞടിച്ച് പി.എം. ആർഷോ
രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദമുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
narcotic terrorism

രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദം നടക്കുന്നുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ ട്വന്റിഫോറിനോട് പറഞ്ഞു. കേരളത്തിലേക്ക് Read more

വയനാട് കണിയാമ്പറ്റയിൽ റാഗിങ്; 5 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്
Wayanad Ragging

വയനാട് കണിയാമ്പറ്റ ഗവൺമെൻ്റ് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ Read more

containment zone violation

പാലക്കാട് മണ്ണാർക്കാട് കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് Read more

പോലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യം; വീട് ആക്രമിച്ച പ്രതി മൂവാറ്റുപുഴയിൽ പിടിയിൽ
police complaint attack

പോലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും, മോട്ടോർ സൈക്കിൾ Read more

Leave a Comment