സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്ട്ട്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. കോടതി നടപടികള് തത്സമയം സംപ്രേഷണം ചെയ്യുന്ന ചാനലിലെ വീഡിയോകള് അപ്രത്യക്ഷമാവുകയും, യൂട്യൂബ് ഹോം പേജില് ക്രിപ്റ്റോ കറന്സി പരസ്യങ്ങള് പ്രത്യക്ഷപ്പെടുകയും ചെയ്തു.
ഹാക്കര്മാര് യൂട്യൂബ് അക്കൗണ്ടിന്റെ പേര് മാറ്റി അമേരിക്കന് കമ്പനിയായ റിപ്പിള് ലാബിന്റേതാക്കി. യുഎസ് ആസ്ഥാനമായ ഈ കമ്പനിയുടെ പരസ്യങ്ങളാണ് ചാനലില് പ്രത്യക്ഷപ്പെട്ടത്. സുപ്രീംകോടതി പരിഗണിച്ചിരുന്ന സുപ്രധാന കേസുകളുടെ വീഡിയോകള് ഉള്പ്പെടെ എല്ലാം നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തില് സുപ്രീംകോടതി അഡ്മിനിസ്ട്രേഷന് വിഭാഗം പരിശോധന നടത്തുന്നുണ്ട്. കോടതി നടപടികളുടെ സുതാര്യതയ്ക്കും പൊതുജനങ്ങള്ക്ക് അവ ലഭ്യമാക്കുന്നതിനും വേണ്ടി ആരംഭിച്ച ചാനലിന് നേരിട്ട ഈ സൈബര് ആക്രമണം ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.
Story Highlights: Supreme Court’s YouTube channel hacked, videos removed and replaced with crypto ads