Headlines

Politics

തൃശ്ശൂർ പൂരം വിവാദം: പൊലീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ

തൃശ്ശൂർ പൂരം വിവാദം: പൊലീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ

തൃശ്ശൂർ പൂരം കലക്കിയത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച അന്വേഷണം പൊലീസ് അട്ടിമറിച്ചതായി സിപിഐ നേതാവ് വിഎസ് സുനിൽകുമാർ ആരോപിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും, അന്വേഷണം നടന്നതായി അറിവില്ലെന്ന വാർത്തകളാണ് പൊലീസ് ഹെഡ് കോർട്ടേഴ്സിൽ നിന്ന് പുറത്തുവരുന്നതെന്ന് സുനിൽകുമാർ വിമർശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദേവസ്വങ്ങളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം റിപ്പോർട്ട് മറച്ചുവെക്കുകയാണ് പൊലീസ് ഇപ്പോൾ ചെയ്യുന്നതെന്ന് സുനിൽകുമാർ ആരോപിച്ചു. അന്വേഷണം നടന്നിട്ടില്ലെങ്കിൽ എന്തിനാണ് മൊഴി രേഖപ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശ പ്രകാരം അപേക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി തൃശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സുനിൽകുമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അന്നുണ്ടായ സംഭവങ്ങളിൽ അന്നത്തെ കമ്മീഷണർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍ നിര്‍ത്തിവെക്കുന്നതില്‍ പൊലീസുമാത്രമല്ല, പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ചില ആളുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും സുനിൽകുമാർ പറഞ്ഞു.

Story Highlights: CPI leader VS Sunilkumar accuses Kerala Police of sabotaging investigation into Thrissur Pooram controversy

More Headlines

മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്സോ കേസ്; ബന്ധുവിന്റെ പരാതിയിൽ നടപടി
എൻസിപി മന്ത്രി മാറ്റം: അന്തിമ തീരുമാനം പ്രസിഡന്റ് എടുക്കുമെന്ന് എ കെ ശശീന്ദ്രൻ
കെജ്രിവാളിന് സർക്കാർ വീട് നൽകണമെന്ന് ആം ആദ്മി പാർട്ടി; ആവശ്യവുമായി രാഘവ് ചദ്ദ
എൻസിപി മന്ത്രിസ്ഥാനം തോമസ് കെ തോമസിന്; പ്രധാന സ്ഥാനങ്ങളിൽ എ കെ ശശീന്ദ്രൻ
തൃശ്ശൂര്‍പൂരം വിവാദം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍
തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ്; സമഗ്ര അന്വേഷണത്തിന് കേന്ദ്രമന്ത്രി ഉത്തരവ്
ഹോങ്കോങ്ങിൽ പ്രതിഷേധ മുദ്രാവാക്യം എഴുതിയ ടീ ഷർട്ട് ധരിച്ചതിന് യുവാവിന് 14 മാസം തടവ്
സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; അന്വേഷണം ആരംഭിച്ചു
നടി ആക്രമണ കേസ്: ഏഴര വർഷത്തിന് ശേഷം പൾസർ സുനി ജയിൽമോചിതനാകുന്നു

Related posts

Leave a Reply

Required fields are marked *