എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്

Anjana

ADGP MR Ajith Kumar vigilance probe

എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ഡിജിപിയുടെ ശിപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് ഈ നടപടി. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിടനിർമാണവും അന്വേഷണ പരിധിയിൽ ഉൾപ്പെടും. എസ്പി സുജിത് ദാസിനെതിരെയും അന്വേഷണം നടക്കും. അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കുമെന്നും അറിയിച്ചു.

സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ആഴ്ചയാണ് എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ശുപാർശ നൽകിയത്. ബന്ധുക്കളുടെ പേരിൽ സ്വത്ത് സമ്പാദിക്കൽ, തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടിന്റെ നിർമാണത്തിന് വൻതുക നൽകൽ, കേസ് ഒതുക്കാൻ ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങൽ തുടങ്ങിയ ആരോപണങ്ങൾ അന്വേഷിക്കണമെന്നായിരുന്നു ശിപാർശ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എഡിജിപിക്കെതിരെ ഉയർന്ന സാമ്പത്തികാരോപണങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷിക്കാൻ ആകില്ലെന്ന് സംസ്ഥാന പോലീസ് മേധാവി വിശദീകരിച്ചിരുന്നു. തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് ഡിജിപി ശിപാർശ നൽകിയത്. ഡിജിപിയുടെ ശുപാർശയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം ലഭിച്ചാൽ മാത്രമേ അന്വേഷണം ആരംഭിക്കാൻ ആകൂ എന്ന നിലപാടിലായിരുന്നു വിജിലൻസ്. ഇപ്പോൾ മുഖ്യമന്ത്രിയുടെ അനുമതിയോടെ അന്വേഷണം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

Story Highlights: Government orders vigilance probe against ADGP MR Ajith Kumar for alleged corruption and illegal asset accumulation

Leave a Comment