ഗുരുവായൂർ ക്ഷേത്രത്തിൽ വീഡിയോഗ്രഫിക്ക് നിയന്ത്രണം; ഹൈക്കോടതി ഉത്തരവ്

നിവ ലേഖകൻ

Guruvayur Temple videography restrictions

ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വീഡിയോ ഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി ഉത്തരവിറക്കി. സെലിബ്രിറ്റികളെ അനുഗമിച്ചുകൊണ്ടുള്ള വ്ളോഗർമാരുടെ വിഡിയോഗ്രഫിയും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ വിവാഹ ചടങ്ങുകൾക്കും മതപരമായ ചടങ്ങുകൾക്കും വീഡിയോഗ്രഫി അനുവദിക്കുമെന്നും ഉത്തരവിൽ പറയുന്നു. ഗുരുവായൂർ ക്ഷേത്രനടയിൽ അടുത്തിടെ പരിധിവിട്ടുള്ള വീഡിയോ ചിത്രീകരണവും ഫോട്ടോ എടുക്കലുകളും ഭക്തർക്കടക്കം ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യം നിലനിന്നിരുന്നു.

ഇത് വിവാദമായ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടപെട്ടത്. ഭക്തർക്ക് തടസമുണ്ടാകുന്ന ഒരു കാര്യവും പാടില്ലെന്നും ഇത്തരം വിഷയങ്ങളിൽ ഗുരുവായൂർ ദേവസ്വം ശക്തമായ നടപടികൾ എടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ആവശ്യമുണ്ടെങ്കിൽ പൊലീസിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. ചിത്രകാരി ജസ്ന സലീം ഗുരുവായൂര് ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചത് വിവാദമായിരുന്നു.

ഈ വീഡിയോ സോഷ്യല് മീഡിയയില് വൈറലായതിനെ തുടർന്ന് നല്കിയ ഹര്ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഗുരുവായൂര് നടപ്പന്തല് പിറന്നാള് കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

  ശബരിമല സ്വർണക്കൊള്ള: ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കാൻ ഹൈക്കോടതി

Story Highlights: High Court restricts videography in Guruvayur Temple, bans celebrity vloggers, allows for weddings and religious ceremonies

Related Posts
ശബരിമല സ്വർണക്കൊള്ള: ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കാൻ ഹൈക്കോടതി
Sabarimala gold theft

ശബരിമല സ്വർണക്കൊള്ളയിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് സംശയം. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം Read more

ഹൈക്കോടതി ‘ഹാൽ’ സിനിമ കാണും: വിധി നിർണായകം
haal movie

'ഹാൽ' സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ചിത്രം ഹൈക്കോടതി കാണും. Read more

സംഘപരിവാർ താൽപ്പര്യത്തിന് വഴങ്ങി സെൻസർ ബോർഡ് അനുമതി നിഷേധിച്ച ഹാൽ സിനിമ ഹൈക്കോടതി കാണും
Hal movie screening

സംഘപരിവാർ താൽപ്പര്യത്തിന് വഴങ്ങി സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ഹാൽ സിനിമ ഹൈക്കോടതി Read more

  കാവാലം നാടകപുരസ്കാരം പ്രമോദ് വെളിയനാടിന്
കൊച്ചി-ധനുഷ്കോടി ദേശീയപാത: നിർമ്മാണ വിലക്ക് നീക്കാൻ സർക്കാർ ഖേദപ്രകടനം നടത്തി പുതിയ സത്യവാങ്മൂലം സമർപ്പിച്ചു
Kochi-Dhanushkodi National Highway

കൊച്ചി-ധനുഷ്കോടി ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. Read more

ശബരിമല സ്വർണപാളി വിവാദം: 2019-ലെ ഫോട്ടോ താരതമ്യം ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി
Sabarimala Swarnapali issue

ശബരിമല സ്വർണപാളി വിവാദത്തിൽ ഹൈക്കോടതി നിർണായക ഇടപെടൽ നടത്തി. 2019-ലെ ദ്വാരപാലക ഫോട്ടോയും Read more

കെഎസ്ആർടിസി ജീവനക്കാരുടെ സ്ഥലംമാറ്റം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ടിഡിഎഫ്
KSRTC employees transfer

ബസിനുള്ളിൽ കുപ്പിവെള്ളം സൂക്ഷിച്ചതിന് കെഎസ്ആർടിസി ജീവനക്കാരെ സ്ഥലം മാറ്റിയതിനെതിരെ ടിഡിഎഫ് ഹൈക്കോടതിയെ സമീപിക്കുന്നു. Read more

കറൂർ ദുരന്തം: മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ടിവികെ ജില്ലാ നേതാക്കൾ
Karur tragedy

കറൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ ടിവികെ ജില്ലാ നേതാക്കൾ സന്ദർശിച്ചു. ടിവികെ അധ്യക്ഷൻ Read more

  ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പ് ഡി.പി ആക്കി; ഭർത്താവ് അറസ്റ്റിൽ
ശബരിമല സ്ട്രോങ് റൂം: ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്
Sabarimala strong room

ശബരിമലയിലെ സ്ട്രോങ് റൂമിൽ വിരമിച്ച ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ ഹൈക്കോടതി സമഗ്ര പരിശോധനയ്ക്ക് Read more

വാവർക്കെതിരായ പരാമർശം: ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
Shantananda Maharshi Arrest

ശബരിമല സംരക്ഷണ സംഗമത്തിൽ വാവരെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ശ്രീരാമ മിഷൻ അധ്യക്ഷൻ Read more

ബി. അശോകിന്റെ സ്ഥാനമാറ്റം: ഹൈക്കോടതിയിൽ അപ്പീലുമായി സർക്കാർ
B Ashok post change

കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിനെ മാറ്റിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ Read more

Leave a Comment