3-Second Slideshow

മലപ്പുറത്ത് എം പോക്സ് സംശയം: 38കാരൻ ചികിത്സയിൽ

നിവ ലേഖകൻ

MPox in Malappuram

മലപ്പുറം ജില്ലയിൽ എം പോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലാണ്. എടവണ്ണ സ്വദേശിയായ 38 വയസ്സുകാരനാണ് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരിക്കുന്നത്. ഒരാഴ്ച മുമ്പ് യുഎഇയിൽ നിന്ന് കേരളത്തിലെത്തിയ ഇദ്ദേഹം ഇന്നലെയാണ് കടുത്ത പനിയെ തുടർന്ന് ആശുപത്രിയിലെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രോഗിയുടെ സാമ്പിൾ പരിശോധനയ്ക്കായി കോഴിക്കോട് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് എം പോക്സ് സംശയം ഉണ്ടായത്. കടുത്ത പനി, പേശീവേദന, ലിംഫ് നോഡുകളിലെ വീക്കം, തലവേദന, ത്വക്കിൽ പഴുപ്പും ചൊറിച്ചിലും വേദനയുമുള്ള കുമിളകൾ, തടിപ്പുകൾ എന്നിവയാണ് എം പോക്സിന്റെ പ്രധാന ലക്ഷണങ്ങൾ.

അണുബാധിതരായവരുമായോ രോഗം ബാധിച്ച മൃഗങ്ങളുമായുള്ള ശാരീരിക സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്. വസൂരിക്ക് കാരണമാകുന്ന ഓർത്തോപോക്സ് വൈറസ് ജനുസ്സിൽപ്പെട്ടതാണ് മങ്കിപോക്സ് വൈറസ്. വൈറൽ രോഗമായതിനാൽ എംപോക്സിന് പ്രത്യേക ചികിത്സയില്ല.

എന്നാൽ, ലോകാരോഗ്യസംഘടന നിർദ്ദേശിച്ചിട്ടുള്ള മൂന്ന് വാക്സിനുകൾ – എം വി എ-ബി എൻ, എൽ സി 16, എ സി എ എം 2000 – എം പോക്സിനെതിരെ ഉപയോഗിക്കാൻ ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് നേരത്തെ ഒരാൾക്ക് എം പോക്സ് സ്ഥിരീകരിച്ചിരുന്നു, ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ഇന്ത്യയിൽ ആദ്യമായാണ് ഇത് സംഭവിച്ചത്.

  എരുമേലിയിൽ വീട്ടുതീപിടുത്തം: മൂന്ന് പേർ മരിച്ചു

Story Highlights: Man with MPox symptoms under treatment in Malappuram, Kerala

Related Posts
200 വർഷം ആയുസുള്ള അത്ഭുത വള്ളി പൂത്തു; കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ പുല്ലാണിപ്പൂക്കാലം
Cissus quadrangularis

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ പുല്ലാണിപ്പൂക്കൾ വിരിഞ്ഞു. 30ഓളം പുല്ലാണി വള്ളികളിൽ പൂക്കൾ വിരിഞ്ഞിട്ടുണ്ട്. Read more

വീടുകളിലെ പ്രസവം പ്രോത്സാഹിപ്പിക്കില്ല, ബോധവത്കരണം ശക്തമാക്കും; മലപ്പുറം ജില്ലാ കലക്ടർ
hospital delivery

മലപ്പുറം ജില്ലയിലെ ഗാർഹിക പ്രസവങ്ങൾ കുറയ്ക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ ശക്തമാക്കാൻ തീരുമാനം. ആശുപത്രികളിലെ Read more

  വെള്ളാപ്പള്ളിയുടെ പ്രസംഗത്തിന് പിണറായിയുടെ പിന്തുണ
സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൽ ടി.എം. സിദ്ദിഖ് തിരിച്ചെത്തി
T.M. Siddique

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റിൽ ടി.എം. സിദ്ദിഖ് വീണ്ടും ഇടം നേടി. പാർട്ടിയിൽ Read more

വളാഞ്ചേരിയിൽ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം
woman found dead

വളാഞ്ചേരിയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് അത്തിപ്പറ്റ സ്വദേശി Read more

മലപ്പുറത്ത് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം
Malappuram Water Tank Body

വളാഞ്ചേരിയ്ക്കടുത്ത് അത്തിപ്പറ്റയിൽ ആൾത്താമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം Read more

അർദ്ധരാത്രിയിലെ പോലീസ് പരിശോധന അസാധാരണമെന്ന് സിദ്ദിഖ് കാപ്പൻ
Siddique Kappan

അർദ്ധരാത്രിയിലെ പോലീസ് പരിശോധന അസാധാരണ നടപടിയെന്ന് മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ. മനുഷ്യാവകാശ ലംഘനമാണിതെന്നും Read more

വെള്ളാപ്പള്ളിയുടെ പ്രസംഗത്തിന് പിണറായിയുടെ പിന്തുണ
Vellappally Natesan speech

ചുങ്കത്തറയിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദ പ്രസംഗത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണ Read more

  മുനമ്പം വിഷയത്തിൽ ബിജെപിയെ വിമർശിച്ച് സിപിഐഎം
ലഹരിവിരുദ്ധ യാത്രയ്ക്ക് പിന്തുണയുമായി സാദിഖലി തങ്ങൾ
SKN 40 Yatra

ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. SKN 40 Read more

എസ്കെഎൻ 40 കേരളയാത്ര: ലഹരി വിരുദ്ധ പ്രതിജ്ഞയുമായി മലപ്പുറത്ത് രണ്ടാം ദിന പര്യടനം
SKN 40 Kerala Yatra

ആർ. ശ്രീകണ്ഠൻ നായർ നയിക്കുന്ന എസ്കെഎൻ 40 കേരളയാത്രയുടെ രണ്ടാം ദിനം മലപ്പുറം Read more

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചു; സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ
home childbirth death

മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ചു. പ്രസവത്തിന് സഹായിച്ച സ്ത്രീയെ പോലീസ് Read more

Leave a Comment