വയനാട് ദുരന്തം: രക്ഷാപ്രവർത്തന ചെലവ് കണക്കുകൾക്കെതിരെ കെ സുധാകരൻ

നിവ ലേഖകൻ

Wayanad landslide rescue costs

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിന് സർക്കാർ തയാറാക്കിയ എസ്റ്റിമേറ്റ് കണക്കിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തി. വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ ചെലവ് കണക്കുകൾ അവിശ്വസനീയമാണെന്നും ചെലവായ തുകയുടെ യഥാർത്ഥ കണക്ക് സർക്കാർ പുറത്തുവിടണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യഥാർത്ഥ കണക്ക് പുറത്തുവിട്ടില്ലെങ്കിൽ കോൺഗ്രസ് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇടതു സർക്കാരിന്റെ ഏറ്റവും പുതിയ കൊള്ളയാണിതെന്ന് സുധാകരൻ വിമർശിച്ചു.

ദുരന്തം ഉണ്ടാകാൻ കാത്തിരിക്കുന്നത് പോലെയാണ് പിണറായി സർക്കാരിന്റെ പ്രവർത്തികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് സർക്കാരിന് വിശദമായ കണക്ക് സമർപ്പിക്കേണ്ടിവന്നതെന്നും അല്ലെയെങ്കിൽ ഇതൊന്നും പുറത്തുവരില്ലായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

ദുരന്തമുഖത്ത് സന്നദ്ധ സേവനം നടത്തിയവരെയാണ് സർക്കാർ അപമാനിച്ചതെന്ന് കെ സുധാകരൻ ആരോപിച്ചു. വയനാടിന്റെ കരളലയിക്കുന്ന ദുരന്തത്തിൽ മനസലിഞ്ഞ് മുണ്ടുമുറുക്കിയുടുത്ത് സഹായഹസ്തം നീട്ടിയവരെയാണ് സർക്കാർ വഞ്ചിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  യൂത്ത് കോൺഗ്രസ് ഫണ്ട് വിവാദം: ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ

എന്നാൽ, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വ്യാജ വാർത്തകളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കണക്കുകളെ ദുരന്ത മേഖലയിൽ ചിലവഴിച്ച തുക എന്ന തരത്തിൽ അവാസ്തവമായി പ്രചരിപ്പിക്കുകയാണെന്നും കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് തുരങ്കം വെയ്ക്കുന്ന സമീപനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: KPCC President K Sudhakaran criticizes government’s cost estimate for Wayanad landslide rescue operations

Related Posts
മണ്ണിടിച്ചിൽ ഭീഷണി: മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രിയാത്ര നിരോധിച്ചു
Munnar landslide

മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. വടക്കൻ Read more

വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി; ജാഗ്രതാ നിർദ്ദേശം
Kerala monsoon rainfall

ബാണാസുര സാഗർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ സ്പിൽവെ ഷട്ടർ Read more

  കെ.പി.സി.സി പുനഃസംഘടന വൈകും; തീരുമാനം ഓണത്തിന് ശേഷം
അമ്പലവയൽ ആനപ്പാറ പാലം അപകടാവസ്ഥയിൽ; അടിയന്തര അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് നാട്ടുകാർ
Anapara Bridge Wayanad

വയനാട് അമ്പലവയലിലെ ആനപ്പാറ പാലം തകർച്ചാ ഭീഷണിയിൽ. 60 വർഷം പഴക്കമുള്ള പാലം Read more

മുംബൈയിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ രണ്ട് മരണം
Mumbai heavy rains

കനത്ത മഴയെ തുടർന്ന് മുംബൈയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നഗരത്തിലെ പല ഭാഗങ്ങളിലും Read more

വയനാട്ടിലെ കള്ളവോട്ട് ആരോപണം: അനുരാഗ് ഠാക്കൂറിന് മറുപടിയുമായി നാട്ടുകാർ
Wayanad fake votes

വയനാട്ടില് കള്ളവോട്ടില്ലെന്ന് നാട്ടുകാര്. ബിജെപി നേതാവ് അനുരാഗ് ഠാക്കൂര് ഉന്നയിച്ച ആരോപണങ്ങള് തെറ്റാണെന്ന് Read more

തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിൽ സുരേഷ് ഗോപി രാജി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് കെ. സുധാകരൻ
Voter list irregularities

തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേടിൽ സുരേഷ് ഗോപി രാജി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് കെ. സുധാകരൻ Read more

  എം.വി ഗോവിന്ദൻ്റേത് തരംതാണ പ്രസ്താവന; ഗോവിന്ദൻ മാസ്റ്റർ ഗോവിന്ദച്ചാമിയാകരുത്: കത്തോലിക്കാ സഭ
ചൂരൽമല ദുരന്തഭൂമിയിലെ തരം മാറ്റം; കേസെടുക്കാൻ ലാൻഡ് ബോർഡ്
Land use change

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് വാങ്ങിയ ഭൂമിയിൽ തരം മാറ്റം കണ്ടെത്തിയതിനെ Read more

ലീഗ് പാവങ്ങളെ പറ്റിക്കുന്നു; “കീടബാധയാകാൻ മടിയില്ലെന്ന്” കെ.ടി.ജലീൽ
K.T. Jaleel

മുസ്ലിം ലീഗ് വയനാട് ജില്ലാ നേതാക്കൾക്കെതിരെ കെ.ടി. ജലീൽ എം.എൽ.എ രംഗത്ത്. സമുദായത്തിൻ്റെ Read more

ഉത്തരാഖണ്ഡിലെ ധാരാലിയിൽ രക്ഷാപ്രവർത്തനം ദുഷ്കരം; കുടുങ്ങിക്കിടക്കുന്നത് 657 പേർ
Uttarakhand flash floods

ഉത്തരാഖണ്ഡിലെ ധാരാലിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. പ്രതികൂല കാലാവസ്ഥയും തകർന്ന റോഡുകളും രക്ഷാപ്രവർത്തനത്തിന് Read more

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിന് പിന്നാലെ വീണ്ടും മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു
Uttarakhand landslide

ഉത്തരാഖണ്ഡിലെ ധരാലിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ഗംഗോത്രി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഗതാഗതയോഗ്യമാക്കിയ Read more

Leave a Comment