കൊച്ചിയിലെ നടി ആക്രമണ കേസില് നടന് ദിലീപിനെതിരെ സംസ്ഥാന സര്ക്കാര് സുപ്രീംകോടതിയില് ഗുരുതരമായ ആരോപണങ്ങള് ഉന്നയിച്ചിരിക്കുകയാണ്. കേസില് അടിസ്ഥാനരഹിതമായ ബദല് കഥകള് മെനയാന് ദിലീപ് ശ്രമിക്കുന്നുവെന്നും, വിചാരണ കോടതിയില് പ്രോസിക്യൂഷന് സമര്പ്പിച്ച തെളിവുകള് അട്ടിമറിക്കാനാണ് ഈ നീക്കമെന്നും സര്ക്കാര് ആരോപിച്ചു. കേസിലെ ഒന്നാം പ്രതിയായ പള്സര് സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഫയല് ചെയ്ത സത്യവാങ്മൂലത്തിലാണ് ഈ ആരോപണങ്ള് ഉന്നയിച്ചിരിക്കുന്നത്.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആദ്യ 6 പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞതായും സത്യവാങ്മൂലത്തില് പറയുന്നു. പള്സര് സുനിക്ക് ജാമ്യം അനുവദിച്ചാല് വിചാരണ നടപടികള് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും, ആക്രമണ ദൃശ്യങ്ങള് പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താന് സാധ്യതയുണ്ടെന്നും സര്ക്കാര് സുപ്രീംകോടതിയെ അറിയിച്ചു. കൂടാതെ, പള്സര് സുനി രാജ്യം വിടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി.
കേസിന്റെ വാദം പൂര്ത്തിയായിട്ടുണ്ട്. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിന്റെ വിസ്താരം എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി പൂര്ത്തീകരിച്ചു. ആകെ 261 സാക്ഷികളെയാണ് കേസില് വിസ്തരിച്ചത്. 2017 നവംബറില്‍ കുറ്റപത്രം സമര്പ്പിച്ച കേസില് 2020 ജനുവരി 30 നാണ് വിചാരണ ആരംഭിച്ചത്. നാലര വര്ഷം നീണ്ട സാക്ഷി വിസ്താരത്തില് 1,600 രേഖകള് കൈമാറി. നവംബറില് കേസില് വിധിയുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights: Kerala government accuses actor Dileep of attempting to fabricate alternative narratives in Kochi actress assault case