3-Second Slideshow

കേരള ബാങ്കിന്റെ ജപ്തി ഭീഷണി നേരിട്ട കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി; വീടിന്റെ ആധാരം കൈമാറി

നിവ ലേഖകൻ

Suresh Gopi cancer family Alappuzha

കേരള ബാങ്കിൽ നിന്നും ജപ്തി ഭീഷണി നേരിട്ട ആലപ്പുഴ പെരുമ്പളം സ്വദേശികളുടെ വീടിന്റെ ആധാരം കൈമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെരുമ്പളത്തെ രാജപ്പന്റെ കുടുംബത്തിന്റെ ദുരിതം ട്വന്റിഫോർ വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സുരേഷ് ഗോപിയുടെ ഇടപെടൽ ഉണ്ടായത്. കുടുംബത്തിലെ മൂന്ന് പേരും ക്യാൻസർ ബാധിതരാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മത്സ്യ ബന്ധന തൊഴിലാളിയായ രാജപ്പന്റെ വരുമാനം കൊണ്ട് കുടുബത്തിന് മുന്നോട് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വീട് പണിക്കും അർബുദ ബാധിതയായ എട്ടു വയസുകാരി ആരഭിയുടെ ചികിത്സയ്ക്കുമായിട്ടാണ് രാജപ്പൻ കേരള ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നത്. എന്നാൽ തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് ജപ്തി ഭീഷണി നേരിടുകയായിരുന്നു കുടുംബം.

സുരേഷ് ഗോപി പറഞ്ഞത്, അഞ്ച് ദിവസം മുൻപാണ് താൻ ഈ വാർത്ത ശ്രദ്ധിച്ചതെന്നും അതിന്റെ പശ്ചാത്തലത്തിൽ വിളിച്ച് അന്വേഷിച്ചുവെന്നുമാണ്. കുടുംബത്തിന് സമാധാനപരമായി കിടന്നുറങ്ങാനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുക്കി കൊടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെരുമ്പളം പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ആരഭിയും കുടുംബവും കഴിയുന്നത്.

  മാതാപിതാക്കളുടെ എതിർപ്പിനെ മറികടന്നുള്ള വിവാഹം: പോലീസ് സംരക്ഷണം ലഭിക്കണമെങ്കിൽ ഭീഷണി തെളിയിക്കണമെന്ന് ഹൈക്കോടതി

ആരഭിക്ക് സംസാരിക്കാനും കഴിയില്ല. ചികിത്സയും, ദൈനംദിന ചിലവിനുമായി സമാനതകളില്ലാത്ത പ്രതിസന്ധിയാണ് കുടുംബം നേരിടുന്നത്. അർബുദ ബാധിയായ അമ്മ 2017 ൽ മരിച്ചു.

അമ്മയുടെ രോഗം ഈ കുരുന്നിനെയും പിടികൂടിയപ്പോൾ ചേർത്ത് പിടിക്കാൻ മുത്തച്ഛനും, അമ്മുമ്മയും, ചേച്ചിയുമുണ്ട്. ആരഭിയുടെ അമ്മുമ്മയും അർബുദ ബാധിതയാണ്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 65 ലക്ഷം രൂപ ചിലവ് വരുമെന്നും, ദാതാക്കളെ ലഭിച്ചാൽ തുക കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Story Highlights: Union Minister Suresh Gopi transfers house document to cancer-stricken family in Alappuzha facing eviction threat from Kerala Bank

Related Posts
പ്രൊബേഷൻ അസിസ്റ്റന്റ് നിയമനം: ആലപ്പുഴയിൽ അവസരം
Probation Assistant Recruitment

ആലപ്പുഴ ജില്ലാ പ്രൊബേഷൻ ഓഫീസിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം. എംഎസ്ഡബ്ല്യു Read more

അയൽവാസികളുടെ ആക്രമണം: വീട്ടമ്മ മരിച്ചു
Alappuzha housewife attack

ആലപ്പുഴ അരൂക്കുറ്റിയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പുളിന്താഴ നികർത്തിൽ താമസിക്കുന്ന വനജയാണ് Read more

  ജി. സുധാകരൻ പങ്കെടുക്കാനിരുന്ന കെപിസിസി പരിപാടി മാറ്റി
അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു
Alappuzha Murder

ആലപ്പുഴയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പുളിന്താനത്ത് ശരവണൻ്റെ ഭാര്യ വനജ (52) Read more

എഴുപുന്ന ക്ഷേത്രത്തിൽ മോഷണം; 20 പവൻ സ്വർണം നഷ്ടം, കീഴ്ശാന്തിയെയും കാണാനില്ല
Alappuzha temple theft

ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് 20 പവൻ സ്വർണാഭരണങ്ങൾ Read more

ജി. സുധാകരൻ പങ്കെടുക്കാനിരുന്ന കെപിസിസി പരിപാടി മാറ്റി
KPCC Event Postponed

ആലപ്പുഴയിൽ നടക്കേണ്ടിയിരുന്ന കെപിസിസി പരിപാടി ജി. സുധാകരന്റെ അസൗകര്യം മൂലം മാറ്റിവച്ചു. ഡോ. Read more

ജി. സുധാകരൻ കെപിസിസി പരിപാടിയിൽ പങ്കെടുക്കില്ല
G Sudhakaran KPCC

ആലപ്പുഴയിൽ നടക്കുന്ന കെപിസിസിയുടെ പരിപാടിയിൽ ജി. സുധാകരൻ പങ്കെടുക്കില്ലെന്ന് കുടുംബം അറിയിച്ചു. ഡോ. Read more

ഒമ്പത് വയസുകാരിയുടെ മരണം; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം
medical negligence

കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന Read more

  പ്രൊബേഷൻ അസിസ്റ്റന്റ് നിയമനം: ആലപ്പുഴയിൽ അവസരം
ഷര്മിള ടാഗോറിന്റെ ക്യാന്സര് മുക്തി: മകള് സോഹ തുറന്നുപറയുന്നു
Sharmila Tagore cancer

ഷര്മിള ടാഗോറിന് സീറോ സ്റ്റേജില് വച്ചാണ് ശ്വാസകോശ അര്ബുദം കണ്ടെത്തിയതെന്ന് മകള് സോഹ Read more

കെ.പി.എം.എസ്. പരിപാടി: ആലപ്പുഴ ബീച്ചിലെ കച്ചവടക്കാർക്ക് നിയന്ത്രണം?
Alappuzha shop restrictions

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ആലപ്പുഴ ബീച്ചിലെ കടകൾക്ക് നിയന്ത്രണമേർപ്പെടുത്തിയെന്ന ആരോപണം. സിപിഐഎം ജില്ലാ സെക്രട്ടറിയും Read more

കടകൾ അടച്ചിടാൻ നിർദ്ദേശം: മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ആലപ്പുഴയിൽ കർശന നിയന്ത്രണം
Alappuzha CM Security

മുഖ്യമന്ത്രിയുടെ സുരക്ഷയെ മുൻനിർത്തി ആലപ്പുഴ കടപ്പുറത്തെ കടകൾ അടച്ചിടാൻ പോലീസ് നിർദേശം നൽകി. Read more

Leave a Comment