തിരുവോണനാളിൽ തിരുവനന്തപുരത്ത് ഉണ്ടായ അപകടങ്ങളിൽ അഞ്ച് പേർ മരണമടഞ്ഞു. വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കളാണ് മരിച്ചത്. കുരയ്ക്കണ്ണി ജംഗ്ഷനിൽ രാത്രി പതിനൊന്നേകാലോടെയാണ് അപകടമുണ്ടായത്. ഇടവ തോട്ടുമുഖം സ്വദേശികളായ ആനന്ദബോസ് (19), ആദിത്യൻ (19), വർക്കല പുന്നമൂട് സ്വദേശി ജിഷ്ണു (20) എന്നിവരാണ് മരിച്ചത്. ഒരു ബൈക്കിൽ മൂന്നുപേരും രണ്ടാമത്തെ ബൈക്കിൽ രണ്ടുപേരുമാണ് ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.
കഴക്കൂട്ടത്തും മംഗലപുരത്തും ഉണ്ടായ രണ്ട് അപകടങ്ങളിലാണ് മറ്റു രണ്ടുപേർ മരിച്ചത്. മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞുകയറിയാണ് ഒരാൾ മരിച്ചത്. ശാസ്തവട്ടം സ്വദേശി ഷൈജുവാണ് മരിച്ചത്. കഴക്കൂട്ടത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചാണ് അഞ്ചാമത്തെയാൾ മരിച്ചത്. മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് റിപ്പോർട്ട്.
ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടവ തോട്ടുംമുഖം സനോജ് (19), വർക്കല ജനാർദ്ധനപുരം സ്വദേശി വിഷ്ണു (19) എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. ഈ അപകടങ്ങൾ തിരുവോണനാളിലെ ആഘോഷങ്ങൾക്ക് കനത്ത ആഘാതമേൽപ്പിച്ചു.
Story Highlights: Five people died in road accidents in Thiruvananthapuram on Thiruvonam day, including three youths in a bike collision in Varkala.