CAT 2024 രജിസ്ട്രേഷൻ തീയതി നീട്ടി; സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം

Anjana

CAT 2024 registration

കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) 2024-ന്റെ രജിസ്ട്രേഷൻ തീയതി നീട്ടിയതായി അധികൃതർ അറിയിച്ചു. സെപ്റ്റംബർ 20 വരെ വിദ്യാർഥികൾക്ക് പരീക്ഷയ്ക്ക് അപേക്ഷ നൽകാം. താൽപര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

അപേക്ഷ ഫീസ് വിവിധ വിഭാഗങ്ങൾക്ക് വ്യത്യസ്തമാണ്. എസ്സി, എസ്ടി, വികലാംഗർ എന്നിവർക്ക് 1250 രൂപയും മറ്റ് വിഭാഗങ്ങൾക്ക് 2500 രൂപയുമാണ് അപേക്ഷാ ഫീസ്. ഫീസ് ഓൺലൈനായി അടയ്ക്കേണ്ടതാണ്. അംഗീകൃത സർവകലാശാലകളിൽ നിന്ന് 50 ശതമാനം മാർക്കോ തത്തുല്യ സിജിപിഎയോ (എസ്സി, എസ്ടി, വികലാംഗർക്ക് 45 ശതമാനം) നേടിയവർക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ നൽകാവുന്നതാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നവംബർ 5-നാണ് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കുന്നത്. പരീക്ഷ നവംബർ 24-ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് https://iimcat.ac.in സന്ദർശിക്കാവുന്നതാണ്.

Story Highlights: CAT 2024 registration deadline extended to September 20, exam scheduled for November 24

Leave a Comment