ഇന്ന് നബിദിനം ആഘോഷിക്കുകയാണ് മുസ്ലിം സമൂഹം. പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് മദ്റസകളിലും പള്ളികളിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കൊടി തോരണങ്ങളാല് അലങ്കരിച്ച പള്ളികളിലും മദ്രസകളിലും കുട്ടികളുടെ റാലികളും കലാപരിപാടികളും നടക്കും. മൗലിദ് പാരായണവും അന്നദാനവും ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
ഹിജ്റ വര്ഷത്തിലെ റബീഉല് അവ്വല് മാസം 12നാണ് സാധാരണയായി നബി ദിനം ആഘോഷിക്കുന്നത്. എന്നാല് ഷിയാ വിഭാഗങ്ങള് റബീഊല് 17നാണ് നബി ജനിച്ചതെന്ന് വിശ്വസിക്കുന്നു. എ ഡി 570ല് മക്കയിലാണ് മുഹമ്മദ് നബി ജനിച്ചതെന്ന് ചരിത്രം പറയുന്നു.
പ്രവാചകന് പകര്ന്ന വെളിച്ചം സ്വന്തം ജീവിതത്തില് പകര്ത്താന് വിശ്വാസികളെ ഓര്മിപ്പിക്കുന്ന ദിനം കൂടിയാണ് നബി ദിനം. ഈ ദിനത്തില് പ്രവാചകന്റെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയും അദ്ദേഹത്തിന്റെ ഉപദേശങ്ങള് പാലിക്കാന് ശ്രമിക്കുകയും ചെയ്യുന്നു. ഇസ്ലാമിക വിശ്വാസികള്ക്ക് ഏറെ പ്രാധാന്യമുള്ള ദിനമാണിത്.
Story Highlights: Muslim community celebrates Prophet Muhammad’s birthday with various events and activities on Nabidinam 2024