ആധാർ കാർഡ് വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി 2024 ഡിസംബർ 14 വരെ നീട്ടി

Anjana

Aadhaar card update

കേന്ദ്രസർക്കാർ ആധാർ കാർഡ് വിവരങ്ങൾ പുതുക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ) പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം 2024 ഡിസംബർ 14 വരെ സൗജന്യമായി ആധാർ കാർഡ് ഉടമകൾക്ക് അവരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. ആധാർ എടുത്തിട്ട് 10 വർഷം കഴിഞ്ഞവർക്കടക്കം ഈ സൗജന്യ സേവനം ലഭ്യമാണ്. നിലവിൽ മൂന്ന് മാസത്തേക്കാണ് സമയപരിധി നീട്ടിയിരിക്കുന്നത്.

സൗജന്യ സേവനം എം ആധാർ പോർട്ടലിൽ മാത്രമാണ് ലഭിക്കുക. പേര്, വിലാസം തുടങ്ങിയവ പുതുക്കുകയോ തിരുത്തുകയോ ചെയ്യാം. എന്നാൽ ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രങ്ങളിൽ പോകേണ്ടിവരും. ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാർ വിവരങ്ങൾ പുതുക്കണമെന്നും യു ഐ ഡി എ ഐ നിർദേശിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആധാർ അപ്‌ഡേഷനായി ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് ഡോക്യുമെന്റുകൾ എന്നിവ നൽകേണ്ടതായി വരും. എം ആധാർ പോർട്ടൽ വഴി ആധാർ പുതുക്കുന്നതിന് നിരവധി ഘട്ടങ്ങളുണ്ട്. ആദ്യം https://myaadhaar.uidai.gov.in/ ലിങ്ക് തുറന്ന് ആധാർ നമ്പറോ എൻറോൾമെന്റ് ഐഡിയോ ഉപയോഗിച്ച് ലോഗിൻ ചെയ്യണം. തുടർന്ന് ‘പേര്/ലിംഗം/ ജനനത്തീയതി, വിലാസം അപ്‌ഡേറ്റ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിർദ്ദേശങ്ങൾ പാലിച്ച് വിവരങ്ങൾ പുതുക്കാം. ഡിസംബർ 14 ന് ശേഷം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ഫീസ് നൽകേണ്ടി വരും.

Story Highlights: The Indian government extends the deadline for free Aadhaar card updates to December 14, 2024, allowing citizens to update their information without charges.

Leave a Comment