ഫ്രാൻസിലെ കൂട്ടബലാത്സംഗ അതിജീവിത ഫെമിനിസ്റ്റ് ഐക്കണായി; ജിസേല പെലികോട്ടിന് പിന്തുണയുമായി ലോകം

Anjana

France mass rape survivor feminist icon

മുഖം മറയ്ക്കാതെ, ആത്മവിശ്വാസത്തോടെ കോടതിയിലേക്ക് നടന്നുവരുന്ന 72 കാരിയായ ജിസേല പെലികോട്ട് ഫ്രാന്‍സില്‍ ഫെമിനിസ്റ്റ് ഐക്കണായി മാറിയിരിക്കുകയാണ്. ഒരു പതിറ്റാണ്ടോളം കാലം തന്റെ ഭര്‍ത്താവിന്റെ 80ലേറെ സുഹൃത്തുക്കളാല്‍ ബലാത്സംഗം ചെയ്യപ്പെട്ട ഈ അതിജീവിത, തന്റെ പേരും മുഖവും മറയ്ക്കേണ്ടതില്ലെന്നും രഹസ്യ വിചാരണ വേണ്ടെന്നുമുള്ള നിലപാടിലൂടെ ലോകശ്രദ്ധ നേടിയിരിക്കുകയാണ്.

ജിസേലയ്ക്ക് പിന്തുണ അറിയിച്ച് നൂറുകണക്കിന് പേരാണ് ഫ്രാന്‍സിലെ തെരുവുകളില്‍ റാലി നടത്തുന്നത്. ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ പാരിസ് അടക്കമുള്ള വിവിധ നഗരങ്ങളില്‍ 30 പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിച്ചു. “റേപ്പിസ്റ്റുകളേ നിങ്ങളെ ഞങ്ങള്‍ കാണുന്നുണ്ട്, അതിജീവിതകളേ… നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട്” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഫെമിനിസ്റ്റുകള്‍ ജിസേലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജിസേലയുടെ ഭര്‍ത്താവ് 71 വയസുകാരനായ ഡൊമിനിക്, ഭാര്യയ്ക്ക് മയക്കുമരുന്ന് നല്‍കി തന്റെ 80ഓളം സുഹൃത്തുക്കള്‍ക്ക് അവരെ ബലാത്സംഗം ചെയ്യാന്‍ അവസരം ഒരുക്കിയതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 26 വയസിനും 73 വയസിനുമിടയില്‍ പ്രായമുള്ള പുരുഷന്മാരാണ് ജിസേലയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഇവരില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരും ജയില്‍ വാര്‍ഡുകളും രാഷ്ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ഇപ്പോള്‍ ജിസേല, ബലാത്സംഗത്തിന് ഇരയായ നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അതിക്രമം നേരിട്ട പുരുഷന്മാര്‍ക്കും ആശ്രയമായി മാറിയിരിക്കുകയാണ്.

Story Highlights: France’s mass rape survivor Gisele Pelicot becomes feminist icon, inspiring global support and protests.

Leave a Comment