നാലു വർഷത്തിനുള്ളിൽ മനുഷ്യർക്ക് ചൊവ്വയിലെത്താമെന്ന് ഇലോൺ മസ്ക്; വിമർശനവും പിന്തുണയും

Anjana

Elon Musk Mars mission

നാലു വർഷത്തിനുള്ളിൽ മനുഷ്യർക്ക് ചൊവ്വയിലേക്ക് പോകാനാകുമെന്ന അത്ഭുതകരമായ പ്രഖ്യാപനവുമായി സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് രംഗത്തെത്തി. 20 വർഷത്തിനുള്ളിൽ ചൊവ്വ എല്ലാം തികഞ്ഞ ഒരു സ്വതന്ത്ര സിറ്റിയാകുമെന്നും മനുഷ്യർക്ക് അവിടെ പോയി താമസിക്കാനാകുമെന്നും മസ്ക് എക്സിലൂടെ പറഞ്ഞു. ഈ പ്രസ്താവന ബഹിരാകാശ സ്വപ്നം കാണുന്നവർക്ക് കൗതുകവും അമ്പരപ്പും സമ്മാനിച്ചെങ്കിലും നടക്കാത്ത സുന്ദര സ്വപ്നമെന്ന് ചിലർ കളിയാക്കുന്നുമുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചൊവ്വയിലേക്കുള്ള ആദ്യ വിക്ഷേപണം ആറ് വർഷത്തിനുള്ളിൽ നടത്താനാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി 2016ൽ മസ്ക് പറഞ്ഞിരുന്നു. എന്നാൽ വിക്ഷേപണം നടത്താനുള്ള ഹെവി റോക്കറ്റ് ഇപ്പോഴും ആശയമായി നിൽക്കുന്നതല്ലാതെ നിർമാണവും മറ്റ് പ്രവർത്തനങ്ങളും ഒരടി മുന്നോട്ടുനീങ്ങിയിട്ടില്ല. ചൊവ്വയിൽ കോളനി സ്ഥാപിക്കാനും ഇതിനായി സ്വന്തം ബീജത്തെ ഉൾപ്പെടെ ഉപയോഗിക്കാനും ചൊവ്വയുടെ ഉപരിതലത്തിൽ ടെസ്ല ട്രക്കുകൾ ഓടിക്കാനുമുള്ള മസ്കിന്റെ ആഗ്രഹങ്ങളുടെ ബാക്കിപത്രമായിട്ട് മാത്രം പുതിയ പ്രസ്താവനയെ കണ്ടാൽ മതിയെന്നാണ് സോഷ്യൽ മീഡിയയിൽ ഒരുകൂട്ടർ പറയുന്നത്.

  സെബി ചെയർമാനായി തുഹിൻ കാന്ത പാണ്ഡെ

റോക്കറ്റുകളുടെ പണി പൂർത്തിയാകാത്തത് മാത്രമല്ല മസ്കിന്റെ ദൗത്യം പെട്ടെന്ന് നടക്കില്ലെന്ന് സോഷ്യൽ മീഡിയ വിധിക്കാൻ കാരണം. മസ്കിന്റെ സമ്പത്തായ 250 ബില്യൺ ഡോളർ ഈ ദൗത്യത്തിന്റെ ചെലവിന്റെ അടുത്തുപോലും എത്തില്ല. ചൊവ്വയിൽ മനുഷ്യരെ എത്തിക്കാനുള്ള ദൗത്യം ബഹിരാകാശ യാത്രാ ചരിത്രത്തിലെ ഏറ്റവും സങ്കീർണവും ചെലവേറിയതുമായ ദൗത്യമായിരിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആറ് വർഷം കൊണ്ട് ഈ പ്രതിബദ്ധങ്ങൾ മറികടന്ന് ചൊവ്വയിൽ മനുഷ്യനെയെത്തിക്കാൻ മസ്ക് എന്ത് മാജിക് കാട്ടുമെന്ന ആകാംഷയിലാണ് മസ്കിന്റെ ആരാധകർ.

Story Highlights: Elon Musk claims humans can reach Mars in four years, sparking debate on feasibility and cost

Related Posts
സ്റ്റാർഷിപ്പ് വീണ്ടും പറക്കാൻ ഒരുങ്ങുന്നു; എട്ടാം പരീക്ഷണം വെള്ളിയാഴ്ച
Starship

സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് മെഗാ റോക്കറ്റ് വെള്ളിയാഴ്ച വീണ്ടും പരീക്ഷണ പറക്കലിന് ഒരുങ്ങുന്നു. Read more

ഐഎസ്എസ് നേരത്തെ പൊളിച്ചുമാറ്റണമെന്ന് ഇലോൺ മസ്‌ക്
ISS

അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) 2030-നു മുമ്പ് പ്രവർത്തനരഹിതമാക്കണമെന്ന് ഇലോൺ മസ്‌ക് ആവശ്യപ്പെട്ടു. Read more

  ഐഎസ്എസ് നേരത്തെ പൊളിച്ചുമാറ്റണമെന്ന് ഇലോൺ മസ്‌ക്
മോദിയുടെ സമ്മാനം മസ്കിന്റെ കുട്ടികൾക്ക് പുസ്തകങ്ങൾ
Elon Musk

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇലോൺ മസ്കിന്റെ കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. ബ്ലെയർ ഹൗസിൽ Read more

ഇലോൺ മസ്കിന് പതിമൂന്നാമതൊരു കുഞ്ഞ്?; അവകാശവാദവുമായി ഇൻഫ്ലുവൻസർ
Elon Musk

ഇലോൺ മസ്കിന്റെ പതിമൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയെന്ന് ആഷ്ലി സെന്റ് ക്ലെയർ എന്ന Read more

ഓപ്പൺ എഐ ഏറ്റെടുക്കാൻ ഇലോൺ മസ്കിന്റെ ശ്രമം; സാം ആൾട്ട്മാൻ നിരസിച്ചു
OpenAI

ഇലോൺ മസ്ക് നയിക്കുന്ന നിക്ഷേപക സംഘം ഓപ്പൺ എഐ ഏറ്റെടുക്കാൻ 8.46 ലക്ഷം Read more

വംശീയ പോസ്റ്റുകള്‍ക്ക് ശേഷം രാജിവച്ച ജീവനക്കാരനെ തിരിച്ചെടുത്തു; എലോണ്‍ മസ്‌കിന്റെ തീരുമാനം വിവാദത്തില്‍
Elon Musk

വംശീയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് രാജിവച്ച ഡോഗ് ജീവനക്കാരനെ എലോണ്‍ Read more

  വ്യാപാരമുദ്രാ ലംഘനം: ആമസോണിന് 39 മില്യൺ ഡോളർ പിഴ
ചന്ദ്രനിലെ ഐസ് തിരയാൻ ചൈനയുടെ പറക്കും റോബോട്ട്
China Moon Mission

2026-ൽ ചൈനയുടെ ചാങ്ഇ-7 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രന്റെ വിദൂര ഭാഗത്തേക്ക് ഒരു പറക്കും Read more

ചന്ദ്രന്റെ വിദൂര വശത്ത് ഐസ് തേടി ചൈനയുടെ പറക്കും റോബോട്ട്
Chang'e-7 mission

2026-ൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഇരുണ്ട ഗർത്തങ്ങളിൽ തണുത്തുറഞ്ഞ ജലം കണ്ടെത്താൻ ചൈന പറക്കും Read more

ട്രംപിന്റെ സ്ഥാനാരോഹണത്തിനിടെ ഇലോൺ മസ്കിന്റെ നാസി സല്യൂട്ട് വിവാദം
Elon Musk

ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിനു ശേഷമുള്ള ആഘോഷ പരിപാടിയിൽ ഇലോൺ മസ്ക് നാസി സല്യൂട്ട് Read more

ഇലോൺ മസ്‌ക് എക്സ് പ്രൊഫൈൽ മാറ്റി; ‘കെക്കിയസ് മാക്സിമസ്’ ആയി; ക്രിപ്റ്റോ വിപണിയിൽ ചലനം
Elon Musk X profile change

ഇലോൺ മസ്‌ക് തന്റെ എക്സ് പ്രൊഫൈലിൽ പേര് 'കെക്കിയസ് മാക്സിമസ്' എന്നാക്കി മാറ്റി. Read more

Leave a Comment