ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഇന്ന്; എതിരാളികൾ പഞ്ചാബ് എഫ്സി

നിവ ലേഖകൻ

Kerala Blasters ISL opener

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഇന്ന് കൊച്ചിയിൽ നടക്കും. രാത്രി ഏഴരയ്ക്ക് കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ പഞ്ചാബ് എഫ്സിയാണ് എതിരാളികൾ. സ്വന്തം കാണികൾക്ക് മുന്നിൽ ജയത്തോടെ തുടങ്ങാനാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുതിയ പരിശീലകൻ മികായേൽ സ്റ്റാറെക്കിന്റെ കീഴിൽ അവസാന വട്ട പരിശീലനവും ടീം പൂർത്തിയാക്കിയിട്ടുണ്ട്. ഓണം കളറാക്കാൻ കൊച്ചിയിൽ കൊന്പന്മാരുടെ എഴുന്നള്ളത്തിനൊപ്പം, സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽ മഞ്ഞപ്പൂളം തീർത്ത് പൂവിളിയും വാദ്യമേളങ്ങളുമായി ആഘോഷം കൊഴുപ്പിക്കാൻ മഞ്ഞപ്പടയും സജ്ജമാണ്. ഗോളടി വീരൻ ദിമിത്രിയോസ് ഡിയാമന്റക്കോസ് ടീം വിട്ടെങ്കിലും, ആക്രമണത്തിന് ജെസ്യൂസ് ഹിമനെസ് – നോഹ സദോയ് കൂട്ടുകെട്ടുണ്ട് ബ്ലാസ്റ്റേഴ്സ് നിരയിൽ.

നായകൻ അഡ്രിയാൻ ലൂണ, ക്വാമി പെപ്ര, അയ്മൻ-അസർ സഹോദരങ്ങൾ, കെപി രാഹുൽ എന്നിവരും ടീമിന്റെ കരുത്താണ്. പഞ്ചാബ് എഫ്സിയും കപ്പിൽ കണ്ണുവച്ചാണ് ഇത്തവണ എത്തുന്നത്. ആദ്യ സീസണിൽ എട്ടാം സ്ഥാനത്തായിരുന്നെങ്കിലും, ഇത്തവണ മികച്ച പ്രകടനം ലക്ഷ്യമിടുന്നു.

നായകൻ ലൂക്കയാണ് പഞ്ചാബിന്റെ പ്രധാന കരുത്ത്. കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോണിൽ എത്തിയ നിഹാൽ സുധീഷ് മലയാളി സാന്നിധ്യമായി പഞ്ചാബ് ടീമിലുണ്ട്. ഇരു ടീമുകളും കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ മത്സരം ആവേശകരമാകുമെന്ന് ഉറപ്പാണ്.

  കൊച്ചിയിലെ തൊഴിൽ പീഡനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Story Highlights: Kerala Blasters FC face Punjab FC in their opening match of ISL 2023-24 season at Kochi

Related Posts
എം കെ സാനു മാസ്റ്റർ എമ്പുരാൻ കണ്ടു; ഭരണകൂട ഭീകരതയ്ക്കെതിരായ ചിത്രം കാണേണ്ടത് അത്യാവശ്യമെന്ന്
Empuraan Film

കൊച്ചിയിലെ കവിത തിയേറ്ററിൽ എം കെ സാനു മാസ്റ്റർ എമ്പുരാൻ സിനിമ കണ്ടു. Read more

കൊച്ചിയിൽ ഫാൻസി നമ്പറിന് 46 ലക്ഷം രൂപയുടെ ലേലം
fancy number plate auction

കൊച്ചിയിൽ നടന്ന ലേലത്തിൽ KL 07 DG 0007 എന്ന നമ്പർ 46.24 Read more

കൊച്ചിയിൽ സ്വകാര്യ ബസിൽ യുവാവിന്റെ ഗുണ്ടായിസം: ചുറ്റികയുമായി ഭീഷണി
Kochi bus attack

കളമശ്ശേരിയിൽ നിന്ന് വൈറ്റിലയിലേക്ക് പോകുന്ന സ്വകാര്യ ബസിൽ യുവാവ് ചുറ്റികയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി. Read more

  വിഘ്നേഷ് പുത്തൂരിനെ പിൻവലിച്ചത് വിവാദം; കോഹ്ലി പാണ്ഡ്യയെ ന്യായീകരിച്ചു
കെൽട്രോയിൽ ക്രൂരപീഡനം; ലൈംഗിക പീഡന പരാതിയും നിലവിലുണ്ടെന്ന് മുൻ മാനേജർ
Keltro Employee Abuse

കെൽട്രോയിൽ ജീവനക്കാർക്ക് നേരെ ക്രൂരമായ പീഡനം നടന്നിട്ടുണ്ടെന്ന് മുൻ മാനേജർ മനാഫ്. ലൈംഗിക Read more

കൊച്ചിയിലെ തൊഴിൽ പീഡന ദൃശ്യങ്ങൾ വ്യാജമെന്ന് യുവാക്കൾ
Kochi labor harassment

കൊച്ചിയിലെ കെൽട്രോ എന്ന സ്ഥാപനത്തിലെ തൊഴിൽ പീഡന ആരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങൾ Read more

കൊച്ചിയിലെ തൊഴിൽ പീഡനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
labor harassment

കൊച്ചിയിലെ മാർക്കറ്റിംഗ് സ്ഥാപനത്തിലെ തൊഴിൽ പീഡനത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ടാർഗറ്റ് തികയ്ക്കാത്തതിന് Read more

കൊച്ചിയിൽ ക്രൂരപീഡനം; തൊഴിൽ മന്ത്രി ഇടപെട്ടു
labor harassment

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ടാർഗറ്റ് പൂർത്തിയാക്കാത്ത ജീവനക്കാരെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ തൊഴിൽ Read more

റിട്ട. ജഡ്ജിയിൽ നിന്ന് 90 ലക്ഷം തട്ടിപ്പ്: മൂന്നുപേർ അറസ്റ്റിൽ
Kochi fraud case

റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് Read more

കൊച്ചിയിൽ ഞെട്ടിക്കുന്ന തൊഴിൽ ചൂഷണം; ടാർഗറ്റ് പൂർത്തിയാക്കാത്തവരെ കഴുത്തിൽ നായ്ക്കളുടെ ബെൽറ്റ് ഇട്ട് നടത്തിച്ചു
labor exploitation

കൊച്ചിയിലെ സ്ഥാപനത്തിൽ ടാർഗറ്റ് പൂർത്തിയാക്കാത്ത ജീവനക്കാരെ കഴുത്തിൽ നായ്ക്കളുടെ ബെൽറ്റ് ഇട്ട് നടത്തിച്ചു. Read more

Leave a Comment