താരനിബിഡമായ ചടങ്ങോടെ ‘പൊങ്കാല’ സിനിമയുടെ ലോഞ്ചിംഗ് നടന്നു

നിവ ലേഖകൻ

Pongala movie launch

സെപ്റ്റംബർ പതിമൂന്നാം തീയതി വെള്ളിയാഴ്ച എറണാകുളം ടൗൺ ഹാളിൽ വച്ച് ‘പൊങ്കാല’ എന്ന ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങുകൾ നടന്നു. താരപ്പൊലിമ നിറഞ്ഞ ഒരു സായംസന്ധ്യയിലായിരുന്നു ചടങ്ങുകൾ അരങ്ങേറിയത്. എ. ബി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗ്ലോബൽ പിക്ച്ചേഴ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഡോണ തോമസ് നിർമ്മിക്കുന്നു. ശ്രീനാഥ് ഭാസി, കെ. ജി. എഫ് സ്റ്റുഡിയോ, അനിൽ പിള്ള എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാകുന്നു.

കൊച്ചി കലാഭവൻ്റെ പ്രസിഡൻ്റ് ഫാദർ ചെറിയാൻ കുനിയൻ തോടത്ത് ആദ്യഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് വൈപ്പിൻ എം. എൽ. എ കെ.

എൻ. ഉണ്ണികൃഷ്ണൻ ബാനർ ലോഞ്ചിംഗ് നടത്തി. പ്രശസ്ത നിർമ്മാതാവ് സിയാദ് കോക്കർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. ചലച്ചിത്ര പ്രവർത്തകർ, ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവർ അടങ്ങുന്ന വലിയൊരു സദസ്സിലാണ് ചിത്രത്തിന് ആരംഭം കുറിച്ചത്.

രണ്ടായിരത്തിൽ വൈപ്പിൻകരയിൽ അരങ്ങേറിയ ഒരു യഥാർത്ഥ സംഭവത്തിൽ നിന്നുമാണ് ഈ ചിത്രത്തിൻ്റെ കഥാബീജം ഉടലെടുക്കുന്നത്. വൈപ്പിൻ ഹാർബറിൽ രണ്ടു ഗ്രൂപ്പുകളുടെ കിടമത്സരമാണ് തികച്ചും സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസി, ബിബിൻ ജോർജ്, അലൻസിയർ, സാദിഖ്, ഡ്രാക്കുള സുധീർ, കിച്ചു ടെല്ലസ്, മാർട്ടിൻ മുരുകൻ, റോഷൻ മുഹമ്മദ്, യാമി സോന, ശാന്തകുമാരി, രേണു സുന്ദർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സെപ്റ്റംബർ ഇരുപത്തിരണ്ടിന് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് വൈപ്പിൻ, ചെറായി, മുനമ്പം ഭാഗങ്ങളിലായി പൂർത്തിയാകും.

  മോഹൻലാലിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി: 'റിയൽ ഒജി' എന്ന് വിശേഷണം

Story Highlights: The launch of the film ‘Pongala’, directed by A.B. Binil, took place in Ernakulam Town Hall with a star-studded event and is based on a true incident from Vypeen in 2000.

Related Posts
പ്രമുഖ മേക്കപ്പ് മാൻ വിക്രമൻ നായർ അന്തരിച്ചു
Vikraman Nair death

പ്രമുഖ മേക്കപ്പ് മാൻ വിക്രമൻ നായർ (മണി) അന്തരിച്ചു. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. Read more

തിയേറ്റർ ഉടമകൾക്ക് പ്രേക്ഷകരുടെ പൾസ് അറിയാമെന്ന ധാരണ തെറ്റ്: ശ്രീനിവാസൻ
cinema experiences

കൈരളി ടി.വി.യിലെ 'ചെറിയ ശ്രീനിയും വലിയ ലോകവും' എന്ന പരിപാടിയിൽ നടൻ ശ്രീനിവാസൻ Read more

മമ്മൂട്ടി ഒക്ടോബർ 1 മുതൽ സിനിമയിൽ സജീവം; സ്ഥിരീകരിച്ച് ആൻ്റോ ജോസഫ്
Mammootty comeback

മെഗാസ്റ്റാർ മമ്മൂട്ടി അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. ഒക്ടോബർ 1 മുതൽ മഹേഷ് നാരായണൻ സംവിധാനം Read more

ലോകം ചാപ്റ്റർ 2 വരുന്നു; ടൊവിനോ തോമസ് നായകന്
Lokah Chapter 2

മലയാള സിനിമയുടെ അഭിമാനമായ ലോകം (ചാപ്റ്റർ 1: ചന്ദ്ര) രണ്ടാം ഭാഗത്തിലേക്ക്. ചിത്രത്തിൻ്റെ Read more

എട്ട് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്; ഒക്ടോബറിൽ ‘പാട്രിയറ്റ്’ ഷൂട്ടിംഗിന് ജോയിൻ ചെയ്യും
Mammootty Patriot Movie

ആരോഗ്യപരമായ കാരണങ്ങളാൽ സിനിമാ രംഗത്ത് നിന്ന് വിട്ടുനിന്ന മമ്മൂട്ടി എട്ട് മാസത്തെ ഇടവേളക്ക് Read more

  മമ്മൂട്ടി ഒക്ടോബർ 1 മുതൽ സിനിമയിൽ സജീവം; സ്ഥിരീകരിച്ച് ആൻ്റോ ജോസഫ്
പ്രതിസന്ധികളെ അതിജീവിച്ച് മലയാള സിനിമയുടെ ജൈത്രയാത്ര
Malayalam cinema comeback

2021-ൽ തകർച്ച നേരിട്ട മലയാള സിനിമ 2025-ൽ നേട്ടങ്ങളുടെ കൊടുമുടിയിൽ എത്തിയിരിക്കുന്നു. 'ന്നാ Read more

മധു സാറിനും എനിക്കും ഒരേ അനുഭവം ഉണ്ടായിട്ടുണ്ട്: മോഹൻലാൽ
Mohanlal actor Madhu

മലയാളത്തിന്റെ അതുല്യ നടൻ മധുവിന്റെ 92-ാം ജന്മദിനത്തിൽ മോഹൻലാൽ തൻ്റെ ഓർമ്മകൾ പങ്കുവെക്കുന്നു. Read more

അഭിനയത്തിന്റെ വിസ്മയം: നടൻ മധുവിന് 92-ാം പിറന്നാൾ
Actor Madhu birthday

മലയാള സിനിമയിലെ അതുല്യ നടൻ മധുവിന് 92-ാം ജന്മദിനം. അധ്യാപകവൃത്തി ഉപേക്ഷിച്ച് നാഷണൽ Read more

മലയാളത്തിന്റെ മഹാനടന് മധുവിന് 92-ാം പിറന്നാൾ; ആശംസകളുമായി മുഖ്യമന്ത്രി
Madhu birthday

മലയാള സിനിമയിലെ അതുല്യ നടൻ മധുവിന് 92-ാം ജന്മദിനം. അദ്ദേഹത്തിന് മുഖ്യമന്ത്രി പിണറായി Read more

Leave a Comment