കാസറഗോഡ് ട്രെയിൻ അപകടം: കോട്ടയം സ്വദേശികളായ മൂന്ന് സ്ത്രീകൾ മരിച്ചു

നിവ ലേഖകൻ

Kasaragod train accident

കാസറഗോഡ് കാഞ്ഞങ്ങാട് ട്രെയിൻ അപകടത്തിൽ മൂന്ന് കോട്ടയം സ്വദേശികൾ മരണമടഞ്ഞു. കോയമ്പത്തൂർ – ഹിസാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ആണ് ഇവരെ ഇടിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിങ്ങവനം സ്വദേശികളായ ചിന്നമ്മ (70), എയ്ഞ്ചൽ (30), ആലിസ് തോമസ് (62) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ചിതറി തെറിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

കാഞ്ഞങ്ങാട് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനായി വൈകിട്ട് സ്റ്റേഷനിൽ എത്തിയതായിരുന്നു ഇവർ. റെയിൽവേ പാളം മുറിച്ച് കടന്ന് പ്ലാറ്റ്ഫോമിലേക്ക് എത്തിയതാണ് അപകടത്തിന് കാരണമായതെന്ന് റെയിൽവേ പൊലീസ് പറയുന്നു.

ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇവരുടെ സംഘത്തിൽ ഉണ്ടായിരുന്ന മുപ്പതോളം ആളുകളിൽ ചിലർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുണ്ട്. മറ്റുള്ളവർ കോട്ടയത്തേക്ക് മടങ്ങിയതായി അറിയുന്നു.

Story Highlights: Three women from Kottayam die in train accident at Kasaragod railway station while returning from a wedding.

Related Posts
വനിതാ ബിഎൽഒയെ ഭീഷണിപ്പെടുത്തി വിവരങ്ങൾ ചോർത്തി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
BLO information theft

കാസർകോട് വനിതാ ബി.എൽ.ഒയെ ഭീഷണിപ്പെടുത്തി എസ്.ഐ.ആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തിയ സംഭവത്തിൽ ബി.ജെ.പി Read more

ബലാത്സംഗക്കേസ്: ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ കാസർഗോഡെത്തിയെന്ന് സൂചന
Rahul Mamkoottathil case

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എട്ട് ദിവസമായി ഒളിവിലായിരുന്ന ശേഷം കാസർഗോഡ് Read more

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; എട്ടുപേർ അറസ്റ്റിൽ
Kasaragod hospital clash

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ചെമ്മനാട്, കീഴൂർ എന്നിവിടങ്ങളിലെ സംഘങ്ങളാണ് Read more

കോട്ടയം നെല്ലാപ്പാറയിൽ വിനോദയാത്രാ ബസ് മറിഞ്ഞ് അപകടം; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
kerala bus accident

കോട്ടയം നെല്ലാപ്പാറയിൽ വിനോദയാത്രാ ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി Read more

വാറണ്ട് നിലനിൽക്കെ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥി അറസ്റ്റിൽ
arrest during election

കോട്ടയത്ത് വാറണ്ട് നിലനിൽക്കെ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി രാഹുൽ പി. രവിയെ Read more

കാഞ്ഞങ്ങാട്ട് വൈദ്യുത കമ്പി പൊട്ടിവീണ് കർഷകൻ ഷോക്കേറ്റ് മരിച്ചു; കെഎസ്ഇബിക്കെതിരെ പരാതി
Kasaragod electric shock death

കാസർഗോഡ് കാഞ്ഞങ്ങാട്ട് വൈദ്യുത കമ്പി പൊട്ടിവീണ് കർഷകൻ ഷോക്കേറ്റ് മരിച്ചു. ചെമ്മട്ടംവയൽ സ്വദേശി Read more

രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ്; രാഹുൽ സ്ഥിരം കുറ്റവാളിയെന്ന് വാദം
Rahul Eswar bail plea

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെ കോടതിയിൽ ഹാജരാക്കി. രാഹുൽ Read more

കളമശ്ശേരിയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി; ഗതാഗതം പുനഃസ്ഥാപിച്ചു
Train traffic restored

കളമശ്ശേരിയിൽ ഷണ്ടിങ്ങിനിടെ ചരക്ക് ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റി. തൃശൂരിലേക്കുള്ള റെയിൽവേ ട്രാക്കിൽ Read more

വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു
Vande Bharat Express accident

വടകര പഴയ മുനിസിപ്പൽ ഓഫീസിനു സമീപം വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു. Read more

കാസർഗോഡ് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
Kasaragod jail death

കാസർഗോഡ് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ കണ്ടെത്തി. 2016-ലെ Read more

Leave a Comment