സിപിഐ എമ്മിന്റെ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അന്ത്യയാത്രയ്ക്ക് മുന്നോടിയായി, അദ്ദേഹം ഇന്ന് പാർട്ടിയുടെ ദേശീയ ആസ്ഥാനമായ എകെജി ഭവനിൽ എത്തി. പതിവിൽ നിന്നും വ്യത്യസ്തമായി, യെച്ചൂരി പത്തേ കാലിന് തന്നെ എത്തിയത് ശ്രദ്ധേയമായി. മാധ്യമപ്രവർത്തകരോടുള്ള സാധാരണ കുശലാന്വേഷണമോ പതിവ് ചിരിയോ ഇല്ലാതെ, രക്തപതാക പുതച്ചാണ് അദ്ദേഹം എത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കർഷകരും സാധാരണക്കാരും ഉൾപ്പെടെ നിരവധി പേർ പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എകെജി ഭവനിലേക്ക് എത്തി. മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രവർത്തകർ യെച്ചൂരിക്ക് വിട നൽകിയത്. സോണിയാ ഗാന്ധി, പി ചിദംബരം, ജയറാം രമേഷ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും, എൻസിപി അധ്യക്ഷൻ ശരത് പവാർ, സമാജ്വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ്, ആം ആദ്മി പാർട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരും അന്തിമ ദർശനത്തിനെത്തി.
നേപ്പാൾ മുൻ പ്രധാനമന്ത്രി മാധവ് കുമാർ നേപ്പാൾ അടക്കമുള്ള വിദേശ നേതാക്കളും പ്രതിനിധികളും യെച്ചൂരിക്ക് ആദരം അർപ്പിച്ചു. വസന്ത് കുഞ്ചിലുള്ള വീട്ടിൽ നിന്ന് ഏകദേശം 40 മിനിറ്റ് ദൂരമുള്ള പാർട്ടി ആസ്ഥാനത്തേക്ക് എത്താൻ, ഡൽഹിയിലെ ഗതാഗതക്കുരുക്കിൽ പെട്ട് സാധാരണ 11 മണിയോളമാകാറുണ്ട്. എന്നാൽ ഇന്ന് അൽപ്പം നേരത്തെ തന്നെ എത്തിയ യെച്ചൂരിയെ കാണാൻ മാധ്യമപ്രവർത്തകരുൾപ്പെടെ കാത്തുനിന്നിരുന്നു.
Story Highlights: Nation pays last respects to CPI(M) leader Sitaram Yechury at AKG Bhavan