സീതറാം യെച്ചൂരിയുടെ മൃതദേഹം പൊതുദർശനത്തിന്; നേതാക്കൾ ആദരാഞ്ജലി അർപ്പിച്ചു

Anjana

Sitaram Yechury public viewing

സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുടെ മൃതദേഹം ഇന്നലെ വസന്ത് കുഞ്ചിലെ വസതിയിൽ പൊതുദർശനത്തിനു വച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ധ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പിബി, കേന്ദ്ര കമ്മറ്റി അംഗങ്ങൾ അടക്കമുള്ളവർ വീട്ടിൽ എത്തി ആദരം അർപ്പിച്ചു.

വൈകീട്ട് 4.30 ഓടെ എയിംസ് ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി ജെഎൻയു വിദ്യാർത്ഥി യൂണിയൻ ഓഫീസിൽ 15 മിനിറ്റോളം പൊതു ദർശനത്തിനു വച്ച ശേഷമാണ് മൃതദേഹം വീട്ടിൽ എത്തിച്ചത്. നാളെ രാവിലെ 11 മണി മുതൽ വൈകീട്ട് 3 വരെ പാർട്ടി കേന്ദ്രകമ്മറ്റി ആസ്ഥാനമായ എകെജി ഭവനിൽ പൊതു ദർശനത്തിനു വയ്ക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടർന്ന് 5 മണിയോടെ എകെജി ഭവനിൽ നിന്നും പഴയ പാർട്ടി ആസ്ഥാനമായ അശോക റോഡിലെ 14 നമ്പർ വസതി വരെ വിലാപയാത്രയായി കൊണ്ട് പോയ ശേഷം, മൃതദേഹം ഡൽഹി എയിംസ് ആശുപത്രിയിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനായി കൈമാറും. സീതറാം യെച്ചൂരിയുടെ മരണത്തോടെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

Story Highlights: CPI(M) General Secretary Sitaram Yechury’s body kept for public viewing, leaders pay respects

Leave a Comment