ഓണാഘോഷത്തിന്റെ ഭാഗമായി കസവുടുത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം

Anjana

Air India Express Onam Kasavu aircraft

എയർ ഇന്ത്യ എക്സ്പ്രസ് ഓണാഘോഷത്തിന്റെ ഭാഗമായി കസവുടുത്ത വിമാനം അവതരിപ്പിച്ചു. കമ്പനിയുടെ ഏറ്റവും പുതിയ ബോയിംഗ് 737-8 വിമാനത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട വസ്ത്രശൈലിയായ കസവ് മാതൃകയിൽ ടെയിൽ ആർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 180 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ഈ വിമാനം ബുധനാഴ്ച കൊച്ചിയിൽ പറന്നിറങ്ങി.

2023 ഒക്ടോബറിൽ പുതിയ ബ്രാൻഡ് അവതരിപ്പിച്ചതിനു ശേഷം എയർ ഇന്ത്യ എക്സ്പ്രസ് 34 പുതിയ വിമാനങ്ങൾ തങ്ങളുടെ ഫ്ളീറ്റിലേക്ക് ചേർത്തു. ഈ വിമാനങ്ങളിൽ വിവിധ പ്രദേശങ്ങളുടെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന ടെയിൽ ആർട്ടുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ കസവ്, തമിഴ്നാടിന്റെ കാഞ്ചീപുരം, ആന്ധ്രാ പ്രദേശിന്റെ കലംകാരി, മധ്യപ്രദേശിന്റെ ചന്ദേരി എന്നിവയാണ് ചില ഉദാഹരണങ്ങൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിമാനത്തെ സ്വീകരിക്കാൻ ക്യാബിൻ ക്രൂ ഒഴികെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ കസവ് വസ്ത്രങ്ങൾ ധരിച്ചെത്തി. വിമാനത്തിന്റെ ചിറകുകൾക്കടിയിലും ചെക്ക് ഇൻ കൗണ്ടറുകൾക്ക് മുന്നിലും അത്തപ്പൂക്കളം ഒരുക്കിയിരുന്നു. ബാംഗ്ലൂരിലേക്കുള്ള യാത്രക്കാരെ കസവ് ഷാൾ അണിയിച്ച് സ്വീകരിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന് ആകെ 85 വിമാനങ്ങളുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നായി ആഴ്ചയിൽ 300 സർവീസുകളാണ് നടത്തുന്നത്. കൊച്ചിയിൽ നിന്ന് 102, തിരുവനന്തപുരത്ത് നിന്ന് 63, കോഴിക്കോട് നിന്ന് 86, കണ്ണൂരിൽ നിന്ന് 57 എന്നിങ്ങനെയാണ് സർവീസുകളുടെ എണ്ണം.

Story Highlights: Air India Express celebrates Onam with Kasavu-themed aircraft design and traditional welcome

Leave a Comment