പാക്കിസ്ഥാനിലെ കറാച്ചിയിൽ അടുത്തിടെ നടന്ന ഒരു കൊലപാതകത്തെ തുടർന്ന് മകളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച ഒരു പിതാവ് അസാധാരണമായ ഒരു നടപടിയിലേക്ക് നീങ്ങി. മകളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനുമായി അവളുടെ തലയിൽ ഒരു സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു അദ്ദേഹം.
ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വ്യത്യസ്ത പ്രതികരണങ്ങൾ ഉയർന്നു. വീഡിയോയിൽ, പെൺകുട്ടിയോട് തലയിൽ സിസിടിവി ഘടിപ്പിച്ചത് ആരാണെന്ന് ചോദിക്കുമ്പോൾ അവൾ തന്റെ പിതാവാണെന്ന് മറുപടി നൽകുന്നു. പിതാവിന്റെ ഈ പ്രവൃത്തിയോട് എതിർപ്പ് തോന്നിയില്ലെന്നും, അദ്ദേഹം തന്റെ സെക്യൂരിറ്റി ഗാർഡാണെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.
എന്നാൽ, സോഷ്യൽ മീഡിയയിൽ ഈ വീഡിയോയെ പരിഹസിച്ചും കളിയാക്കിയും നിരവധി കമന്റുകൾ വന്നു. “ഇത്നാ ഡിജിറ്റൽ ഭി ൻഹി ഹോനാ ഥാ” (ഇത്രയും ഡിജിറ്റൽ ആവേണ്ട ആവശ്യമില്ല), “SheCTV ക്യാമറ” എന്നിങ്ങനെയുള്ള അഭിപ്രായങ്ങൾ ഉയർന്നു. ‘നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
next level security pic.twitter.com/PpkJK4cglh
— Dr Gill (@ikpsgill1) September 6, 2024
Story Highlights: Father in Pakistan installs CCTV camera on daughter’s head for security, sparking viral social media reactions