ഉത്തരകൊറിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു; ആണവ പദ്ധതി വെളിപ്പെടുത്തി

Anjana

North Korea uranium enrichment facility

ഉത്തരകൊറിയ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന്റെ ചിത്രങ്ങൾ ആദ്യമായി പുറത്തുവിട്ടു. ആണവ ബോംബുകൾക്കുള്ള ഇന്ധനം ഉൽപ്പാദിപ്പിക്കുന്ന നെൻട്രിഫ്യൂഗുകളുടെ ദൃശ്യങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. കിം ജോങ് ഉൻ കേന്ദ്രം സന്ദർശിക്കുന്നതുൾപ്പടെയുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉത്തരകൊറിയയുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഈ നിർണായക ചിത്രങ്ങൾ രാജ്യത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് പുറത്തുവിട്ടത്.

റിപ്പോർട്ടുകൾ പ്രകാരം, കിം സന്ദർശിച്ചത് ന്യൂക്ലിയർ വെപ്പൺ ഇൻസ്റ്റിറ്റ്യൂട്ടും വെപ്പൺ ഗ്രേഡ് ന്യൂക്ലിയർ മെറ്റീരിയലുകളുടെ ഉൽപ്പാദന കേന്ദ്രവുമാണ്. യോങ്‌ബോണിലാണ് രാജ്യത്തിന്റെ ആണവ പരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ആയുധശേഖരം വർധിപ്പിക്കുന്നതിന് കൂടുതൽ വെപ്പൺ ഗ്രേഡ് മെറ്റീരിയൽ ഉൽപ്പാദിപ്പിക്കുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തന്ത്രപ്രധാനമായ ആണവ ആയുധങ്ങൾക്കായി കൂടുതൽ മെറ്റീരിയലുകൾ നിർമിക്കാൻ ഇവിടെ പ്രവർത്തിക്കുന്ന തൊഴിലാളികളോട് കിം ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെയും അവരുടെ സഖ്യകക്ഷികളുടെയും ഭീഷണി നേരിടാൻ ഉത്തരകൊറിയയ്ക്ക് ന്യൂക്ലിയർ ആയുധ ശേഖരം അത്യാവശ്യമാണെന്ന് കിം അഭിപ്രായപ്പെട്ടു. സ്വയം കരുതലിനും മുൻകരുതലിനുമാണ് ഈ നീക്കമെന്നാണ് ഏകാധിപതിയുടെ വാദം.

Story Highlights: North Korea reveals first photos of uranium enrichment facility, showcasing nuclear ambitions

Leave a Comment