ഓണത്തോടനുബന്ധിച്ച് ശബരിമല ക്ഷേത്രനട തുറന്നു; ഒൻപത് ദിവസം ഭക്തർക്ക് ദർശനം

Anjana

Sabarimala Onam festivities

ശബരിമല ക്ഷേത്രനട ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി തുറന്നു. മേല്‍ശാന്തി പി.എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഭസ്മാഭിഷിക്തനായ അയ്യനെ വണങ്ങാന്‍ ആയിരങ്ങളാണ് കാത്തുനിന്നത്. കന്നി മാസ പൂജകള്‍ കൂടിയുള്ളതിനാല്‍ തുടര്‍ച്ചയായ ഒന്‍പത് ദിവസം ഭക്തര്‍ക്ക് അയ്യപ്പനെ വണങ്ങാനുള്ള അവസരമുണ്ട്.

14 മുതല്‍ നട അടയ്ക്കുന്നത് വരെ എല്ലാ ദിവസവും നെയ്യഭിഷേകം നടത്താം. സെപ്തംബര്‍ 21 നാണ് കന്നി മാസ പൂജകള്‍ക്ക് ശേഷം നട അടയ്ക്കുന്നത്. ഉത്രാടം, തിരുവോണം, അവിട്ടം നാളുകളില്‍ സന്നിധാനത്തെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും ഓണ സദ്യ നല്‍കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉത്രാടത്തിന് ശബരിമല മേല്‍ ശാന്തിയുടേയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടേയും അവിട്ടം നാളില്‍ പോലീസിന്റെയും വകയായാണ് ഓണ സദ്യ നടത്തുന്നത്. ഭക്തജനങ്ങള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്തി അയ്യപ്പ ദര്‍ശനം നടത്താവുന്നതാണ്.

Story Highlights: Sabarimala temple opens for Onam festivities, offering nine days of worship and special poojas

Leave a Comment