ഇന്ത്യയിലെ ഏറ്റവും വലിയ ധനികയായ സാവിത്രി ജിന്‍ഡാല്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു

Anjana

Savitri Jindal Haryana elections

ഇന്ത്യയിലെ ഏറ്റവും വലിയ ധനികയായ വനിതയും ഒപി ജിന്‍ഡല്‍ ഗ്രൂപ്പ് സിഇഒയുമായ സാവിത്രി ജിന്‍ഡാല്‍ വീണ്ടും തെരഞ്ഞെടുപ്പ് രംഗത്തേക്ക്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിസാര്‍ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സാവിത്രി, ബിജെപിയുടെ കുരുക്ഷേത്ര എംപി നവീന്‍ ജിന്‍ഡാലിന്റെ മാതാവ് കൂടിയാണ്. ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം സാവിത്രി സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചത്.

74കാരിയായ സാവിത്രി, പ്രമുഖ വ്യവസായി ആയിരുന്ന ഒ പി ജിന്‍ഡാലിന്റെ ഭാര്യയാണ്. നേരത്തെ 10 വര്‍ഷം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് എംഎല്‍എയും ഒരു തവണ മന്ത്രിയുമായിരുന്നു അവര്‍. ഈ വര്‍ഷം മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സാവിത്രി, ഹിസാറിന്റെ വികസനത്തിനും മാറ്റത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പത്രിക സമര്‍പ്പിച്ചതിനു ശേഷം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫോബ്‌സ് മാഗസിന്റെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ശതകോടീശ്വരയായ ഏക വനിതയാണ് സാവിത്രി. ഈ കഴിഞ്ഞ ആഗസ്തില്‍ ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ആസ്തി 39.5 ബില്യണ്‍ ഡോളറായി കണക്കാക്കപ്പെടുന്നു. ഇക്കുറി നാമനിര്‍ദേശ പത്രികയില്‍ സാവിത്രി നല്‍കിയ കണക്കുകള്‍ പ്രകാരം ആകെ ആസ്തി 270.66 കോടി രൂപയാണ്. 2009 ലെ തെരഞ്ഞെടുപ്പില്‍ 43.68 കോടിയായിരുന്ന ആസ്തി, 2014ലെ തെരഞ്ഞെടുപ്പ് സമയത്ത് 113 കോടിയായി വര്‍ദ്ധിച്ചു. ഇന്ത്യയിലെ 10 ശതകോടീശ്വരന്മാരില്‍ ഒരാളും സാവിത്രിയാണ്.

Story Highlights: India’s richest woman Savitri Jindal to contest Haryana Assembly elections as independent candidate from Hisar constituency

Leave a Comment