സുനിതാ വില്യംസും വില്‍മോര്‍ ബുച്ചും ഇന്ന് ബഹിരാകാശത്തു നിന്ന് ഭൂമിയെ അഭിസംബോധന ചെയ്യും

Anjana

Sunita Williams space station address

സുനിതാ വില്യംസും വില്‍മോര്‍ ബുച്ചും ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയെ അഭിസംബോധന ചെയ്യും. നാസയുടെ അറിയിപ്പ് പ്രകാരം, ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും. ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിന്റെ ന്യൂസ് റൂമില്‍ വെച്ചാണ് വാര്‍ത്താസമ്മേളനം നടക്കുക. നാസ, നാസ ആപ്പ്, നാസയുടെ വെബ്‌സൈറ്റ് എന്നിവയില്‍ ഇത് തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യന്‍ സമയം 11.45നാണ് വാര്‍ത്താ സമ്മേളനം നടക്കുക.

സുനിത വില്യംസും ബുച്ച് വില്‍മോറും തങ്ങളുടെ അനുഭവങ്ങളും ദൗത്യവുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തിയതിന് ശേഷമാണ് ഈ വാര്‍ത്താസമ്മേളനം നടത്താന്‍ നാസ തീരുമാനിച്ചത്. 2024 ജൂണ്‍ അഞ്ചിന് ഒരാഴ്ച നീണ്ട ദൗത്യത്തിനായി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ഇരുവരും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര തിരിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അമേരിക്കന്‍ സ്വകാര്യ കമ്പനികളുമായുള്ള നാസയുടെ സഹകരണത്തിന്റെ ഭാഗമായുള്ള കൊമേഴ്‌സ്യല്‍ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായിരുന്നു ഈ ദൗത്യം. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ഹീലിയം ചോര്‍ച്ച, വാല്‍വ് പിഴവുകള്‍ തുടങ്ങിയ തകരാറുകള്‍ ഇരുവരുടെയും തിരിച്ചുവരവില്‍ വെല്ലുവിളിയായി. ഈ സാഹചര്യത്തിലാണ് ഇരുവരും ഇന്ന് ബഹിരാകാശത്തു നിന്ന് ഭൂമിയെ അഭിസംബോധന ചെയ്യുന്നത്.

Story Highlights: Astronauts Sunita Williams and Wilmore Buch to address Earth from International Space Station

Leave a Comment