ഗണേശ വിഗ്രഹത്തിൽ നിന്ന് നാല് ലക്ഷം രൂപയുടെ സ്വർണമാല നീക്കാൻ മറന്നു; രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി

നിവ ലേഖകൻ

Ganesha idol gold chain recovery

ബെംഗളൂരു ദസറഹള്ളിയിലെ രാമയ്യ, ഉമാദേവി ദമ്പതികൾക്ക് ഗണേശ ചതുർത്ഥി ആഘോഷത്തിൻ്റെ ഭാഗമായി നിമജ്ജനം ചെയ്ത വിഗ്രഹത്തിൽ നിന്ന് നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണം നീക്കാൻ മറന്നതിനാൽ അബദ്ധം സംഭവിച്ചു. ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ദമ്പതികൾ വീടിനകത്ത് ഗണേശ വിഗ്രഹം വെച്ചിരുന്നു. ഇതിൽ സ്വർണ മാലയ്ക്കൊപ്പം പൂമാലകളും വെച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ശനിയാഴ്ചയാണ് ഒരു മൊബൈൽ ടാങ്കിൽ ഇവർ വിഗ്രഹം നിമജ്ജനം ചെയ്തത്. ഇതേ ടാങ്കിൽ വേറെയും വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തിരുന്നു. ഒരു മണിക്കൂറിന് ശേഷം ഇതേ സ്ഥലത്ത് തിരിച്ചെത്തിയ കുടുംബം മാല നഷ്ടപ്പെട്ട കാര്യം ഇവിടെ ഉണ്ടായിരുന്ന സംഘാടകരോട് പറഞ്ഞു.

തങ്ങളത് ശ്രദ്ധിച്ചിരുന്നുവെന്നും എന്നാൽ സ്വർണം പൂശിയ മാലയാകുമെന്നാണ് കരുതിയതെന്നും പറഞ്ഞ ഇവർ കുടുംബത്തെ പൊലീസ് സ്റ്റേഷനിലേക്ക് പറഞ്ഞുവിട്ടു. മഗഡി റോഡ് പൊലീസ് സ്റ്റേഷനിലെത്തിയ കുടുംബം പരാതി നൽകി. വിവരം എംഎൽഎയെയും ധരിപ്പിച്ചു.

എംഎൽഎ നിർദ്ദേശിച്ച പ്രകാരം ടാങ്ക് സ്ഥാപിച്ച കോൺട്രാക്ടറോട് മാല തിരയാൻ നിർദ്ദേശിച്ചു. പത്തോളം പേർ ഏറെ നേരം പരിശ്രമിച്ചിട്ടും മാല കണ്ടെത്താനായില്ല. ഇതേത്തുടർന്ന് 10000 ലിറ്റർ വെള്ളം കൊള്ളുന്ന ജല സംഭരണി വറ്റിക്കാൻ കുടുംബത്തിന് അനുമതി ലഭിച്ചു.

ഇതിന് ശേഷം വീണ്ടും അടുത്ത ദിവസം വീണ്ടും ഓരോ വിഗ്രഹങ്ങളായെടുത്ത് പരിശോധിച്ചതിൽ നിന്ന് മാല കണ്ടെത്തി. 2 ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ 60 ഗ്രാം തൂക്കം വരുന്ന സ്വർണമാല ജലസംഭരണി വറ്റിച്ചാണ് വിഗ്രഹത്തിൽ നിന്ന് തിരിച്ചെടുത്തത്. ഇത് കുടുംബത്തിന് തിരികെ നൽകി.

Story Highlights: Bengaluru family forgets to remove Rs 4 lakh gold chain from Ganesha idol during immersion, recovers it after draining water tank

Related Posts
ബെംഗളൂരു മെട്രോ സ്റ്റേഷന് സെന്റ് മേരീസിന്റെ പേരിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
Bengaluru Metro Station Renaming

ബെംഗളൂരുവിലെ ശിവാജിനഗർ മെട്രോ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നൽകാനുള്ള കർണാടക മുഖ്യമന്ത്രി Read more

ബംഗളൂരുവിൽ ഓണാഘോഷത്തിനിടെ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു; 5 പേർ അറസ്റ്റിൽ
Onam Celebration Stabbing

ബംഗളൂരുവിൽ ഓണാഘോഷത്തിനിടെയുണ്ടായ തർക്കത്തിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ അഞ്ച് പ്രതികളെ പോലീസ് Read more

ബെംഗളൂരുവിൽ ഓണാഘോഷത്തിനിടെ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു; നാല് പേർക്കെതിരെ കേസ്
Onam clash Bengaluru

ബെംഗളൂരുവിൽ കോളേജ് ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു. ആചാര്യ നഴ്സിങ് കോളേജിലാണ് Read more

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു; ഓണാഘോഷത്തിനിടെ തർക്കം, നാലുപേർക്കെതിരെ കേസ്
Bengaluru student stabbed

ബെംഗളൂരുവിൽ ഓണാഘോഷത്തിനിടെയുണ്ടായ തർക്കത്തിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു. സോളദേവനഹള്ളി ആചാര്യ കോളജിലെ നേഴ്സിങ് Read more

ആപ്പിൾ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയിൽ സ്റ്റോർ ബെംഗളൂരുവിൽ തുറക്കുന്നു
Apple retail store

ആപ്പിൾ സ്മാർട്ട് ഫോൺ പ്രേമികൾക്ക് സന്തോഷം നൽകുന്ന വാർത്ത. രാജ്യത്തെ മൂന്നാമത്തെ റീട്ടെയിൽ Read more

ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ഫോടനം; എട്ട് വയസ്സുകാരൻ മരിച്ചു, ഒൻപത് പേർക്ക് പരിക്ക്
Bengaluru gas explosion

ബെംഗളൂരു ചിന്നയൻപാളയത്ത് വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ട് വയസ്സുകാരൻ മരിച്ചു. ഒൻപത് Read more

വോട്ട് അധികാർ റാലി ഇന്ന് ബെംഗളൂരുവിൽ; രാഹുൽ ഗാന്ധിയും ഖർഗെയും പങ്കെടുക്കും
Vote Adhikar Rally

തിരഞ്ഞെടുപ്പുകളിൽ അട്ടിമറിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസ് നടത്തുന്ന വോട്ട് അധികാർ റാലി ഇന്ന് Read more

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ
Malayali student raped

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശിയായ ഹോസ്റ്റൽ ഉടമ അഷ്റഫ് Read more

ബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയ 13 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി; രണ്ട് പേർ അറസ്റ്റിൽ
Bengaluru Kidnapping Case

ബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയ 13 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് Read more

ദുലീപ് ട്രോഫി സോണൽ മത്സരങ്ങൾക്ക് വേദിയാകാൻ ബെംഗളൂരു
Duleep Trophy Zonal matches

2025-26 വർഷത്തിലെ ദുലീപ് ട്രോഫി സോണൽ മത്സരങ്ങൾക്ക് ബെംഗളൂരു ആതിഥേയത്വം വഹിക്കും. ടൂർണമെന്റ് Read more

Leave a Comment