ബെവ്കോ ജീവനക്കാർക്ക് ഈ വർഷത്തെ ഓണക്കാലത്ത് 95,000 രൂപ ബോണസ് ലഭിക്കും. കഴിഞ്ഞ വർഷത്തെ 90,000 രൂപയിൽ നിന്ന് വർധനവ് ഉണ്ടായിരിക്കുന്നു. 29.5 ശതമാനം എക്സ് ഗ്രേഷ്യയാണ് ബോണസായി പ്രഖ്യാപിച്ചിട്ടുള്ളത്. മദ്യത്തിലൂടെയുള്ള വരുമാനം വർധിച്ചതാണ് ഉയർന്ന ബോണസിന് കാരണമായത്.
ബെവ്കോയിലെ ലേബലിങ് തൊഴിലാളികൾ വരെയുള്ളവർക്ക് ബോണസ് ലഭിക്കും. സ്വീപ്പർ തൊഴിലാളികൾക്ക് 5000 രൂപയാണ് ബോണസ്. ഔട്ട്ലെറ്റുകളിലും ഓഫീസുകളിലുമായി 5000-ഓളം ജീവനക്കാരാണ് ബെവ്കോയിലുള്ളത്. എക്സൈസ് മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിലാണ് ബോണസ് തുക സംബന്ധിച്ച് അന്തിമ തീരുമാനമായത്.
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപയാണ് ഓണം ബോണസായി പ്രഖ്യാപിച്ചിട്ടുള്ളത്. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകും. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.
Story Highlights: Bevco employees to receive Rs 95,000 as Onam bonus, up from last year’s Rs 90,000