Headlines

Politics

സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താൽക്കാലിക നിയമനം; യെച്ചൂരിയുടെ മൃതദേഹം പൊതുദർശനത്തിന്

സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താൽക്കാലിക നിയമനം; യെച്ചൂരിയുടെ മൃതദേഹം പൊതുദർശനത്തിന്

സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്ന് സിപിഐഎം നേതൃത്വത്തിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. നിലവിലെ പോളിറ്റ് ബ്യൂറോയിൽ നിന്ന് ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകുമെന്നാണ് സൂചന. എന്നാൽ, ഇതു സംബന്ധിച്ച ആലോചനകൾ ഒരാഴ്ചയ്ക്കു ശേഷമേ തുടങ്ങൂവെന്ന് നേതാക്കൾ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗമാണ് ബൃന്ദാ കാരാട്ട്. എന്നാൽ, പ്രായപരിധി നിബന്ധന അനുസരിച്ച് അടുത്ത സമ്മേളനത്തിൽ അവർ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിയേണ്ടതുണ്ട്. മുഹമ്മദ്‌ സലിം, എം.എ ബേബി, എ വിജയരാഘവൻ എന്നിവരുടെ പേരുകളാണ് നേതൃത്വത്തിനു മുന്നിലുള്ളത്. ഈ മാസം അവസാനം ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും, താൽക്കാലിക ചുമതലയാകും നൽകുകയെന്നും സൂചനയുണ്ട്.

അതേസമയം, ഇന്നലെ അന്തരിച്ച സീതറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകീട്ട് ആറു മണിക്ക് അദ്ദേഹത്തിന്റെ ഡൽഹി വസന്ത് കുഞ്ചിലുള്ള വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. നാളെ രാവിലെ 11 മുതൽ വൈകീട്ട് 3 മണിവരെ പാർട്ടി ആസ്ഥാനമായ എകെജി ഭവനിലും പൊതുദർശനത്തിനു വയ്ക്കും. വൈകീട്ട് അഞ്ചുമണിക്ക് എ കെജി ഭവനിൽ നിന്നും വിലാപയാത്രയായി മൃതദേഹം ഡൽഹി AIIMS ന് കൈമാറും. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ആഗസ്റ്റ് 19 നാണ് ന്യുമോണിയ ബാധയെ തുടർന്ന് ഡൽഹി AIIMS ൽ പ്രവേശിപ്പിച്ചത്.

Story Highlights: CPIM to appoint temporary General Secretary following Sitaram Yechury’s demise

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ഡൽഹിയിൽ അതിഷി മുഖ്യമന്ത്രിയാകും; നാല് മന്ത്രിമാർ തുടരും, ഒരു പുതുമുഖം

Related posts

Leave a Reply

Required fields are marked *