Headlines

Sports

ബദര്‍ എഫ് സി ടീമിന് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഉജ്ജ്വല സ്വീകരണം നല്‍കി

ബദര്‍ എഫ് സി ടീമിന് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഉജ്ജ്വല സ്വീകരണം നല്‍കി

റിയാദില്‍ സമാപിച്ച എന്‍ഞ്ചിനീയര്‍ സി ഹാശിം സാഹിബ് മെമ്മോറിയല്‍ സൗദി നാഷണല്‍ കെ.എം.സി.സി ടൂര്‍ണമെന്റില്‍ കിരീട ജേതാക്കളായ ബദര്‍ എഫ് സി ടീമിന് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) ഉജ്ജ്വല സ്വീകരണം നല്‍കി. ജിദ്ദയിലെ സബീന്‍ എഫ് സി ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് ബദര്‍ എഫ് സി കിരീടം നേടിയത്. ദമാമില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടി ഡിഫ രക്ഷാധികാരി വില്‍ഫ്രഡ് ആന്ഡൂസ് ഉല്‍ഘാടനം ചെയ്തു, പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍ അധ്യക്ഷത വഹിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സൗദി കിഴക്കന്‍ പ്രവിശ്യയുടെ കാല്‍പന്ത് കളിയുടെ പേരും പെരുമയും ഈ കിരീട നേട്ടത്തിലൂടെ ബദര്‍ എഫ് സിക്കും ദമാമിലെ കാല്‍പന്ത് പ്രേമികള്‍ക്കും ലഭിച്ചതായി സ്വീകരണ പരിപാടിയില്‍ അഭിപ്രായപ്പെട്ടു. പ്രവാസി കാല്‍പന്ത് മൈതാനത്ത് നാലു പതിറ്റാണ്ടിന്റെ മികവാര്‍ന്ന ചരിത്രം രചിച്ച ദമാമിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഈ കിരീടം ചരിത്ര നേട്ടമാണെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സെമി വരെ പൊരുതി കളിച്ച ദമാം ഖാലിദിയ എസ്.സിയേയും പരിപാടിയില്‍ അഭിനന്ദിച്ചു.

മുജീബ് കളത്തില്‍, സകീര്‍ വള്ളക്കടവ്, സഹീര്‍ മജ്ദാല്‍, ലിയാക്കത്ത് കരങ്ങാടന്‍, റസാക് ഓമാനൂര്‍, ജൗഹര്‍ കുനിയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബദര്‍ എഫ് സി ടീമംഗങ്ങള്‍ക്കും ക്ലബ് മാനേജ്‌മെന്റിനും പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. ദമാമിലെ പ്രവാസി കാല്‍പന്ത് പ്രേമികളുടെയും ഡിഫയുടെയും സഹകരണത്തിന് മുജീബ് പാറമ്മല്‍ നന്ദി രേഖപ്പെടുത്തി. ഡിഫ സൂപ്പര്‍ കപ്പിന്റെ അവലോകനത്തിന് റഫീക് കൂട്ടിലങ്ങാടി നേതൃത്വം നല്‍കി. ഡിഫ ഭാരവാഹികളും ടെക്‌നിക്കല്‍ കമ്മറ്റിയംഗങ്ങളും സംഘാടനത്തിന് നേതൃത്വം നല്‍കി.

Story Highlights: DIFA welcomes Badr FC, winners of KMCC Saudi National Tournament in Dammam

More Headlines

ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ കുട്ടികൾ ഐ.എസ്.എൽ താരങ്ങളുടെ കൈപിടിച്ച് കളത്തിലിറങ്ങി
ഡയമണ്ട് ലീഗ് ഫൈനൽസിൽ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം; സ്വർണം നഷ്ടമായത് 1 സെന്റീമീറ്റർ വ്യത്യാസത്തിന്
ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഇന്ന്; എതിരാളികൾ പഞ്ചാബ് എഫ്സി

Related posts

Leave a Reply

Required fields are marked *