Headlines

Politics

ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീ സാവിത്രി ജിൻഡൽ ഹരിയാന നിയമസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി

ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീ സാവിത്രി ജിൻഡൽ ഹരിയാന നിയമസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി

ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയും ഒപി ജിൻഡൽ ഗ്രൂപ്പ് സിഇഒയുമായ സാവിത്രി ജിൻഡൽ ഹരിയാന നിയമസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 74 വയസ്സുള്ള സാവിത്രി ജിൻഡൽ ഹിസാർ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് അവരുടെ ഈ നീക്കം. ഹിസാർ തൻ്റെ കുടുംബമാണെന്നും ഇവിടുത്തെ ജനം താൻ മത്സരിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അവരുടെ ആഗ്രഹം സഫലീകരിക്കാനാണ് താൻ മത്സരിക്കുന്നതെന്നുമാണ് സാവിത്രി ജിൻഡൽ പറയുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുൻപ് കോൺഗ്രസ് എംഎൽഎയായിരുന്ന സാവിത്രി പാർട്ടി വിട്ടിരുന്നു. ബി.ജെ.പിയോട് ആഭിമുഖ്യത്തോടെയായിരുന്നു പെരുമാറിയിരുന്നതെങ്കിലും താൻ ബിജെപിയിൽ ചേർന്നിരുന്നില്ലെന്നാണ് ഇപ്പോൾ സാവിത്രി വാദിക്കുന്നത്. എന്നാൽ ഇവരുടെ മകൻ നവീൻ ജിൻഡൽ കുരുക്ഷേത്ര മണ്ഡലത്തിൽ നിന്നുള്ള ബിജെപി എം.പിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം മകനോട് സംസാരിച്ചിട്ടില്ലെന്ന് സാവിത്രി ജിൻഡൽ പറയുന്നു.

ഫോർബ്സിൻ്റെ ധനികരുടെ പട്ടികയിൽ ആദ്യ പത്ത് സ്ഥാനത്തുള്ള ഒരേയൊരു ഇന്ത്യാക്കാരിയാണ് സാവിത്രി ജിൻഡൽ. 2005 ൽ ഹിസാറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജയിച്ച അവർ ഭൂപീന്ദർ സിങ് ഹൂഡ നയിച്ച കോൺഗ്രസ് സർക്കാരിൽ ഒൻപത് വർഷത്തോളം മന്ത്രിയായിരുന്നു. നാമനിർദ്ദേശ പത്രികയിൽ 270.66 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് സാവിത്രി വെളിപ്പെടുത്തിയിരിക്കുന്നത്. 2014 ലെ പത്രികയിൽ വെളിപ്പെടുത്തിയ ആസ്തിയേക്കാൾ 200 ശതമാനം വർധനവാണ് അവരുടെ ആസ്തിയിലുണ്ടായിരുന്നത്.

Story Highlights: India’s richest woman Savitri Jindal to contest Haryana assembly election as Independent from Hisar after BJP denies ticket

More Headlines

തിരുപ്പതി ലഡു മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന് ചന്ദ്രബാബു നായിഡു; വൈഎസ്ആർ കോൺഗ്രസ് തിരിച്ചടിച്ചു
അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സിപിഎം നേതാക്കളുടെ വിടുതല്‍ ഹര്‍ജി തള്ളി
അന്ന സെബാസ്റ്റ്യൻ്റെ മരണം: കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
യൂത്ത് കോൺഗ്രസ് നേതാവ് പോക്‌സോ കേസിൽ അറസ്റ്റിലായി; 15 വയസ്സുകാരിയെ പീഡിപ്പിച്ചു
എൻസിപിയിൽ മന്ത്രിമാറ്റം സാധ്യത; നേതാക്കൾ നാളെ ശരത്ത് പവാറിനെ കാണും
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
രാഹുൽ ഗാന്ധി പരാജയപ്പെട്ട ഉൽപ്പന്നം; ഖാർഗെയുടെ കത്തിന് മറുപടിയുമായി ജെപി നദ്ദ
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: സിപിഐ അതൃപ്തി പ്രകടിപ്പിച്ചു; വിജിലൻസ് അന്വേഷണം വേണ്ടെന്ന് നിലപാട്
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ

Related posts

Leave a Reply

Required fields are marked *