അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ശനിയാഴ്ച ഡൽഹിയിൽ പൊതുദർശനത്തിന് വെക്കും. രാവിലെ പതിനൊന്ന് മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ ഡൽഹി എകെജി ഭവനിലാണ് പൊതുദർശനം നടക്കുക. ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യവും അവിടെത്തന്നെയുണ്ടാകും.
ശ്വാസകോശ അണുബാധയെത്തുടര്ന്ന് ഡല്ഹി എയിംസിൽ തീവ്രപരിചരണവിഭാഗത്തില് കഴിയുകയായിരുന്ന യെച്ചൂരി ഇന്ന് ഉച്ചതിരഞ്ഞ് 3.05നാണ് വിട വാങ്ങിയത്. ആഗസ്റ്റ് 19ന് കടുത്ത പനിയും നെഞ്ചിലെ അണുബാധയെയും തുടര്ന്ന് എയിംസിലെ അത്യാഹിതവിഭാഗത്തില് പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഏതാനും ദിവസങ്ങള്ക്ക് മുന്പ് മെച്ചപ്പെട്ടെങ്കിലും വീണ്ടും നില വഷളാവുകയായിരുന്നു. തുടര്ന്ന് വെന്റിലേറ്റര് സഹായത്തോടെയായിരുന്നു അദ്ദേഹം ഐസിയുവില് തുടർന്നിരുന്നത്.
ശനിയാഴ്ച വൈകുന്നേരമായിരിക്കും യെച്ചൂരിയുടെ മൃതദേഹം എയിംസിന് കൈമാറുക. നിലവിൽ ഡൽഹി എയിംസ് മോർച്ചറിയിലുള്ള മൃതദേഹം പിന്നീട് വസന്ത്കുഞ്ചിലെ വസതിയിലേക്കും എത്തിക്കും. ഇതിനിടെ, യെച്ചൂരിയുടെ പാർലമെന്ററി പ്രവർത്തനത്തെക്കുറിച്ച് അരുൺ ജെയ്റ്റ്ലി, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവർ പ്രശംസിച്ചിരുന്നു. രാജ്യം കണ്ട മികച്ച പാര്ലമെന്റേറിയന് കൂടിയായിരുന്നു യെച്ചൂരി എന്ന് അവർ അഭിപ്രായപ്പെട്ടു.
Story Highlights: Sitaram Yechury’s body to be kept for public viewing in Delhi on Saturday, later to be handed over to AIIMS