ഇന്ദിരാ ഗാന്ധിയെ മുട്ടുകുത്തിച്ച യുവ നേതാവ്; സീതാറാം യെച്ചൂരിയുടെ സമരജീവിതം

നിവ ലേഖകൻ

Sitaram Yechury JNU protests

ഇന്ത്യൻ രാഷ്ട്രീയത്തിലെ പകരം വെക്കാനാവാത്ത നേതൃത്വമായി മാറിയ സീതാറാം യെച്ചൂരിയുടെ സമരജീവിതം ഇന്ന് ചർച്ചയാകുകയാണ്. അടിയന്തരാവസ്ഥയുടെ ക്രൂരതകൾക്കെതിരെ ശബ്ദമുയർത്തിയ യുവാവായിരുന്നു ഒരു കാലത്ത് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ യെച്ചൂരി. ചുക്കിച്ചുളിഞ്ഞ കുർത്തയും പാറിപ്പറന്ന മുടിയുമായി ഇന്ദിരാ ഗാന്ധിക്കു മുന്നിൽ നിന്ന് അധികാരികളെ ‘അടിയന്തരാവസ്ഥയുടെ ക്രിമിനലുകൾ’ എന്ന് വിളിച്ച് ആക്രോശിച്ച യെച്ചൂരിയുടെ നേതൃത്വത്തിലുള്ള യുവത്വത്തിന് മുന്നിൽ ഒടുവിൽ ഇന്ദിര മുട്ടുമടക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1977 ഒക്ടോബറിൽ, ജെഎൻയുവിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ യെച്ചൂരിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും സർവകലാശാലയുടെ ചാൻസലർ സ്ഥാനത്ത് തുടരുന്നതിനെതിരെയായിരുന്നു സമരം. ഇന്ദിര പുറത്തേക്കിറങ്ങി വന്നപ്പോൾ, അവരുടെ മുന്നിൽ വച്ച് തന്നെ രാജി വെക്കണമെന്നാവശ്യപ്പെട്ട് യെച്ചൂരി മെമ്മോറാണ്ടം ഉറക്കെ വായിച്ചു.

ദിവസങ്ങൾക്ക് ശേഷം ഇന്ദിര പ്രിയദർശിനി ചാൻസിലർ സ്ഥാനമൊഴിഞ്ഞു. യെച്ചൂരിയുടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത് ജെഎൻയുവിലെ ഈ പോരാട്ട മണ്ണിൽ നിന്നാണ്. 1984-ൽ 32-ാം വയസ്സിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാവായി എത്തിയപ്പോൾ, അത്രയും വലിയ പദവി കൈകാര്യം ചെയ്യാൻ തനിക്ക് പക്വതയുണ്ടോ എന്ന സംശയം യെച്ചൂരിക്കുണ്ടായിരുന്നു.

  മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ

എന്നാൽ അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറി ഇഎംഎസ് നമ്പൂതിരിപ്പാടിന് ഇക്കാര്യത്തിൽ യാതൊരു സംശയവുമുണ്ടായിരുന്നില്ല. മതേതര ഇന്ത്യയ്ക്കും രാജ്യത്തെ തൊഴിലാളി വർഗ്ഗത്തിനുമായി അഞ്ച് പതിറ്റാണ്ടുകാലം ഇൻക്വിലാബ് വിളിച്ച സീതാറാം യെച്ചൂരിയോട് കാലം ഇന്ന് ലാൽസലാം പറയുകയാണ്.

Story Highlights: Sitaram Yechury led student protests that forced Indira Gandhi to resign as JNU chancellor in 1977

Related Posts
വഖഫ് നിയമ ഭേദഗതി: രാഷ്ട്രപതിക്ക് കത്ത് നൽകി മുസ്ലിം ലീഗ് എംപിമാർ
Waqf Act Amendment

വഖഫ് നിയമ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പ് വയ്ക്കരുതെന്ന് അഭ്യർത്ഥിച്ച് മുസ്ലിം ലീഗ് Read more

ബി ജെ പിക്ക് പുതിയ തലവേദനയായി ഗ്രോക് എഐ | മോദി ഒരു ‘പി ആർ മെഷീൻ’, രാഹുൽ ഗാന്ധി സത്യസന്ധൻ.
Grok AI

ഗ്രോക് എഐ എന്ന കൃത്രിമ ബുദ്ധി മോഡലിന്റെ പ്രതികരണങ്ങൾ ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിക്ക് Read more

  പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് സമസ്ത നേതാവ്
ശശി തരൂർ വേറിട്ട വ്യക്തിത്വം; ഏത് പാർട്ടിയിലായാലും പിന്തുണയ്ക്കും: എം മുകുന്ദൻ
Shashi Tharoor

ഇന്ത്യൻ രാഷ്ട്രീയത്തിൽ ശശി തരൂർ വേറിട്ട വ്യക്തിത്വമാണെന്ന് എം മുകുന്ദൻ. ഏത് പാർട്ടിയിലായാലും Read more

തിരഞ്ഞെടുപ്പ് പരാജയങ്ങൾ: ഭാരവാഹികൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഖർഗെ
Mallikarjun Kharge

തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഭാരവാഹികൾക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. Read more

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചു
Manipur Chief Minister Resignation

മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് Read more

ഡൽഹി പരാജയത്തിനു ശേഷം ആം ആദ്മി പാർട്ടിയുടെ ഭാവി
Aam Aadmi Party

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ആം ആദ്മി പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. നേതൃത്വ പ്രതിസന്ധിയും Read more

ഡൽഹി തെരഞ്ഞെടുപ്പ്: ഇന്ത്യൻ പ്രതിപക്ഷ സഖ്യത്തിലെ വിള്ളലുകൾ
India's Opposition Alliance

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ പരാജയവും കോൺഗ്രസിന്റെ ദുർബല പ്രകടനവും Read more

ഡൽഹിയിൽ കോൺഗ്രസിന് വൻ പരാജയം: 70 മണ്ഡലങ്ങളിലും മൂന്നാം സ്ഥാനം
Delhi Assembly Elections

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് വൻ പരാജയമാണ്. 70 മണ്ഡലങ്ങളിലും മൂന്നാം Read more

  കാത്തോലിക്ക സഭയെ ലക്ഷ്യമിടുന്നത് സംഘപരിവാർ: മുഖ്യമന്ത്രി
ആം ആദ്മി പാർട്ടി: ഉയർച്ചയും അവതാളങ്ങളും
Aam Aadmi Party

രാഷ്ട്രീയ സമ്പദ്വ്യവസ്ഥയിലെ പ്രതിസന്ധിയെ അഭിമുഖീകരിച്ചാണ് ആം ആദ്മി പാർട്ടി രൂപംകൊണ്ടത്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിലൂടെ Read more

അരവിന്ദ് കെജ്രിവാളിനെതിരെ അണ്ണാ ഹസാരെ, ഇന്ത്യ സഖ്യത്തിലെ ഭിന്നതയെക്കുറിച്ച് ഒമർ അബ്ദുള്ള
Indian Politics

ഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെ പ്രകടനത്തിനുശേഷം അരവിന്ദ് കെജ്രിവാളിനെതിരെ അണ്ണാ ഹസാരെ രൂക്ഷ Read more

Leave a Comment