പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ: മുന്നറിയിപ്പുമായി സംസ്ഥാന പൊലീസ് മേധാവി

Anjana

Kerala police CCTV footage

സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹെബ് പൊലീസ് സ്റ്റേഷനുകൾക്ക് മുന്നറിയിപ്പ് നൽകി. പൊലീസ് സ്റ്റേഷനുകളിലെ സി സി ടി വി ദൃശ്യങ്ങൾ വിവരാവകാശനിയമ പ്രകാരം നൽകേണ്ടി വരുമെന്നാണ് മുന്നറിയിപ്പിന്റെ ഉള്ളടക്കം. ഇതിനാൽ പൊലീസ് ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി കത്തയച്ചു.

പീച്ചി പൊലീസ് സ്റ്റേഷനിലെ മർദനത്തിൻ്റെ ദൃശ്യങ്ങൾ നൽകേണ്ടി വന്ന സാഹചര്യത്തിന് പിന്നാലെയാണ് ഡിജിപി ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 2023 മേയ് 24ന് പീച്ചി പൊലീസ് സ്റ്റേഷനിൽ ഹോട്ടൽ ജീവനക്കാരെ എസ്എച്ച്ഒ അടക്കമുള്ളവർ മർദിച്ചു എന്ന പരാതിയിലാണ് വിവരാവകാശ നിയമ പ്രകാരം സിസിടിവി ദൃശ്യങ്ങൾ കൈമാറേണ്ടി വന്നത്. സിസിടിവി ദൃശ്യങ്ങൾ നൽകണമെന്ന് വിവരാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരം ദൃശ്യങ്ങൾ പൊലീസിനെതിരെ തെളിവായി മാറുമെന്നും ഡിജിപിയുടെ മുന്നറിയിപ്പിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസിൽ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ നൽകണമെന്ന് ഹോട്ടൽ ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും ആദ്യഘട്ടത്തിൽ നിരസിച്ചു. തുടർന്ന് സംസ്ഥാന വിവരാവകാശ കമ്മിഷനിൽ പരാതിക്കാർ സമീപിച്ചു. തൃശൂരിൽ വിവരവകാശ കമ്മിഷൻ നടത്തിയ അദാലത്തിലാണ് മർദന സമയത്തെ ദൃശ്യങ്ങൾ കൈമാറാൻ പൊലീസിന് നിർദേശം നൽകിയത്. ഇത് ഡിജിപി നേരിട്ട് കൈമാറണമെന്നാണ് നിർദേശിച്ചത്. ഈ സാഹചര്യത്തിലാണ് ജില്ലാ പൊലീസ് മേധാവികൾക്ക് മുന്നറിയിപ്പ് നൽകി സംസ്ഥാന പൊലീസ് മേധാവി കത്ത് അയച്ചിരിക്കുന്നത്.

Story Highlights: Kerala State Police Chief issues warning about CCTV footage in police stations being subject to Right to Information Act

Leave a Comment