വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസണും വിട പറഞ്ഞിരിക്കുന്നു. ഈ ദുഃഖകരമായ വാർത്തയിൽ പ്രതികരിച്ച് നടൻ ഫഹദ് ഫാസിൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. “കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ” എന്ന് ജെൻസന്റെ ചിത്രത്തോടൊപ്പം ഫഹദ് കുറിച്ചു.
ഫഹദിന്റെ ഈ പോസ്റ്റിൽ നിരവധി ആരാധകർ ജെൻസണ് ആദരാഞ്ജലി അർപ്പിച്ചു. പലരും വാക്കുകൾ കണ്ടെത്താൻ പ്രയാസപ്പെടുന്നതായി അനുശോചന പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാക്കാം. ശ്രുതിയെ ആശ്വസിപ്പിക്കാൻ ആരുണ്ടാകും എന്ന ചോദ്യം പലരും ഉന്നയിക്കുന്നു.
ഒരു കമന്റിൽ, “കഴിയുമെങ്കിൽ ആ പെൺകുട്ടിയുടെ അരികെ നസ്രിയയെയും കൂട്ടി ചെല്ലണം, ഒരു സമാധാന വാക്ക് പറഞ്ഞു ആശ്വസിപ്പിക്കണം” എന്ന് നജീബ് എന്ന വ്യക്തി അഭിപ്രായപ്പെട്ടു.
കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തിലാണ് ജെൻസൺ മരണമടഞ്ഞത്. ഉരുൾപൊട്ടൽ സമയത്ത് കോഴിക്കോട് ആയിരുന്നതിനാലാണ് ശ്രുതി രക്ഷപ്പെട്ടത്.ഈ വരുന്ന ഡിസംബറിലായിരുന്നു ശ്രുതിയുടെയും ജെൻസന്റെയും വിവാഹം നടക്കേണ്ടിയിരുന്നത്. ഫഹദിന്റെ പ്രതികരണം പ്രേക്ഷകരുടെ ഇഷ്ടനായകന്റെ നല്ല മനസ്സ് വെളിവാക്കുന്നതായി പലരും അഭിപ്രായപ്പെടുന്നു.
Story Highlights: Actor Fahad Faasil pays tribute to Jenson, fiancé of Sruthi who lost family in Mundakkai landslide