ആശ്രമം തീവെപ്പ് കേസ്: പൊലീസ് അട്ടിമറിച്ചെന്ന് സന്ദീപാനന്ദഗിരി

Anjana

Sandeepananda Giri ashram arson case

സ്വാമി സന്ദീപാനന്ദഗിരി പി.വി അൻവർ എംഎൽഎയുടെ ആരോപണത്തിൽ പ്രതികരിച്ചു. ആശ്രമം തീവെപ്പ് കേസ് പൊലീസ് അട്ടിമറിച്ചെന്നായിരുന്നു അൻവറിന്റെ ആരോപണം. താനാണ് കത്തിച്ചതെന്ന് വരുത്തി തീർക്കാനായിരുന്നു പൊലീസിന്റെ ശ്രമമെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു. ആർഎസ്എസിനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസിലെ തന്നെ ആർഎസ്എസ് സംഘമാണ് ഇത് ചെയ്തതെന്ന് സന്ദീപാനന്ദഗിരി ആരോപിച്ചു. മുഖ്യമന്ത്രിയെയും ഇവർ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ക്രൈംബ്രാഞ്ച് പിന്നീട് കേസ് എടുത്ത് അന്വേഷിച്ചപ്പോഴാണ് എല്ലാം കണ്ടെത്തിയത്. വാഹനത്തിന് ഇതു വരെ ഇൻഷുറൻസ് കിട്ടിയില്ലെന്നും കേസ് അട്ടിമറിക്കപ്പെട്ടത് സത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശബരിമല വിഷയത്തിൽ സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനെ പിന്തുണച്ചതിനെ തുടർന്നാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കപ്പെട്ടതെന്നായിരുന്നു പി.വി അൻവറിന്റെ ആരോപണം. സന്ദീപാനന്ദ ഗിരി തന്നെയാണ് കത്തിച്ചതെന്നാണ് പൊലീസ് പറഞ്ഞതെന്നും ഡിവൈഎസ്പി രാജേഷാണ് കേസ് വഴി തിരിച്ചുവിട്ടതെന്നും അൻവർ ആരോപിച്ചിരുന്നു. ഈ ഉദ്യോഗസ്ഥൻ വിരമിച്ച ശേഷം ബിജെപിയിൽ സജീവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Swami Sandeepananda Giri responds to MLA P.V. Anwar’s allegations of police sabotage in ashram arson case

Leave a Comment