ഐഎസ്എല്‍ 11-ാം പതിപ്പ് സെപ്റ്റംബര്‍ 13-ന് തുടങ്ങും; 13 ടീമുകള്‍ മത്സരിക്കും

Anjana

ISL 2024-25 season

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) പതിനൊന്നാം പതിപ്പ് 2024 സെപ്റ്റംബര്‍ 13-ന് ആരംഭിക്കും. ഐ-ലീഗ് ജേതാക്കളായ മുഹമ്മദന്‍ എസ്.സി കൂടി ചേര്‍ന്നതോടെ ഇത്തവണ 13 ടീമുകളാണ് മത്സരിക്കുക. പഞ്ചാബ് എഫ്സിക്ക് ശേഷം ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന രണ്ടാമത്തെ ടീമാണ് മുഹമ്മദന്‍ എസ്.സി. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെയും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെയും മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പ്രമോഷനുകള്‍ നടത്തുന്നത്.

ഐഎസ്എല്‍ ഷീല്‍ഡ്, ഐഎസ്എല്‍ കപ്പ് എന്നീ രണ്ട് കിരീടങ്ങള്‍ക്കായി 13 ടീമുകളും മത്സരിക്കും. ലീഗിന്റെ അവസാന ഘട്ടത്തില്‍ ഒന്നാമതെത്തുന്ന ടീമിനാണ് ഷീല്‍ഡ് നല്‍കുന്നത്. 2019-20 സീസണിലാണ് ഷീല്‍ഡ് ആദ്യമായി അവതരിപ്പിച്ചത്. ലീഗ് അവസാനിക്കുമ്പോള്‍ ആദ്യ ആറ് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്കാണ് ഐഎസ്എല്‍ കപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുന്നത്. ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് സെമിഫൈനലിലെത്തുമ്പോള്‍ മറ്റ് നാല് ടീമുകള്‍ പ്ലേഓഫില്‍ മത്സരിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിലവിലെ ഐഎസ്എല്‍ ഷീല്‍ഡ് ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് 48 പോയിന്റുമായി ലീഗില്‍ ഒന്നാമതെത്തി. എന്നാല്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മുംബൈ സിറ്റി എഫ്സി മോഹന്‍ ബഗാനെ 3-1ന് പരാജയപ്പെടുത്തി രണ്ടാം തവണയും ഐഎസ്എല്‍ കപ്പ് സ്വന്തമാക്കി. ഒഡീഷ എഫ്സിയെ തോല്‍പ്പിച്ചാണ് മോഹന്‍ ബഗാന്‍ ഫൈനലിലെത്തിയത്.

Story Highlights: ISL 11th season to start on September 13 with 13 teams including newly promoted Mohammedan SC

Leave a Comment