Headlines

Health, Kerala News

വയനാട്ടിലെ സിക്കിൾസെൽ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റ്: ആരോഗ്യമന്ത്രി

വയനാട്ടിലെ സിക്കിൾസെൽ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റ്: ആരോഗ്യമന്ത്രി

വയനാട്ടിലെ സിക്കിൾസെൽ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റ് നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ വർഷം മുതലാണ് ഈ രോഗികൾക്ക് ആദ്യമായി പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കിയത്. നിലവിൽ നൽകുന്ന ന്യൂട്രീഷൻ കിറ്റിന് പുറമേയാണ് ഈ ഓണക്കിറ്റ് നൽകുന്നത്. പായസം കിറ്റ്, തേയിലപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, ചെറുപയർ, വൻപയർ, കടല തുടങ്ങിയവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിക്കിൾസെൽ ചികിത്സയ്ക്ക് നൂതന സംവിധാനങ്ങളാണ് സർക്കാർ ഒരുക്കി വരുന്നത്. ഹീമോഫീലിയ, തലസീമിയ, സിക്കിൾ സെൽ രോഗികൾക്ക് സഹായവുമായി ആശാധാര പദ്ധതി നടപ്പിലാക്കി വരുന്നു. ആശാധാരയ്ക്ക് പ്രധാന സർക്കാർ ആശുപത്രികളിൽ പരിശീലനം നേടിയ ഫിസിഷ്യൻമാരുടേയും അർപ്പണബോധമുള്ള സ്റ്റാഫ് നഴ്സുമാരുടേയും സേവനം ലഭ്യമാക്കി. മാനന്തവാടി ആശുപത്രിയിൽ പ്രത്യേക വാർഡ് സജ്ജമാക്കി. രോഗികളെ സൗജന്യമായി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ 108 ആംബുലൻസ് സേവനം ലഭ്യമാക്കിയെന്നും മന്ത്രി അറിയിച്ചു.

2023-24 സാമ്പത്തിക വർഷത്തിൽ വയനാടിന്റെ എല്ലാ ഭാഗങ്ങളിലുമായി 1,20,000 അരിവാൾ രോഗ പരിശോധനകൾ നടത്തുകയും അതിൽ നിന്നും കണ്ടെത്തിയ 58 പുതിയ രോഗികൾക്കുള്ള ചികിത്സ ആരംഭിക്കുകയും ചെയ്തു. എല്ലാ മാസവും 2.5 കിലോഗ്രാം പയറുവർഗങ്ങൾ അടങ്ങിയ പോഷകാഹാര കിറ്റ് എല്ലാ രോഗികൾക്കും നൽകി വരുന്നു. വയനാട് ജില്ലയിലെ സിക്കിൾ സെൽ അനീമിയ രോഗികളുടെ പരിശോധനകളും ചികിത്സയും വളരെ മികച്ച രീതിയിൽ നടന്നു കൊണ്ടിരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: Kerala Health Minister announces special Onam kit for Sickle Cell patients in Wayanad

More Headlines

പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം

Related posts

Leave a Reply

Required fields are marked *