Headlines

Politics

കോൺഗ്രസിൽ ചേർന്ന ഗുസ്തി താരം ബജ്റംഗ് പുണിയയ്ക്ക് വധഭീഷണി; പരാതി നൽകി

കോൺഗ്രസിൽ ചേർന്ന ഗുസ്തി താരം ബജ്റംഗ് പുണിയയ്ക്ക് വധഭീഷണി; പരാതി നൽകി

കോൺഗ്രസിൽ ചേർന്ന ഗുസ്തി താരം ബജ്റംഗ് പുണിയയ്ക്ക് വധഭീഷണി ലഭിച്ചു. വിദേശ നമ്പറിൽ നിന്ന് വാട്സ് ആപ്പിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഞായറാഴ്ച ലഭിച്ച സന്ദേശത്തിൽ ബജ്റംഗ് കോൺഗ്രസ് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ബാൽഗഢ് പോലീസ് സ്റ്റേഷനിൽ പുണിയ പരാതി നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘കോൺഗ്രസിൽ നിന്ന് പുറത്തുകടക്കുക, അല്ലെങ്കിൽ അത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലതല്ല. തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ എന്താണെന്ന് നിങ്ങൾക്ക് കാണിച്ചുതരാം. നിങ്ങൾക്ക് എവിടെ വേണമെങ്കിലും പരാതിപ്പെടൂ, ഇതാണ് ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ്’ എന്നാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇത് തങ്ങളുടെ അവസാന സന്ദേശമാണെന്നും ഭീഷണിയിൽ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും റെയിൽവേയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. തുടർന്ന് ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ടിനെ ജുലാന മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ബജ്റംഗ് പൂനിയയെ കിസാൻ കോൺഗ്രസ് വർക്കിങ് പ്രസിഡന്റായും നിയമിച്ചിരുന്നു.

Story Highlights: Wrestler Bajrang Punia receives death threat after joining Congress

More Headlines

എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് വി.ഡി സതീശൻ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം ഇന്ത്യയുടെ വൈവിധ്യത്തിന് എതിർ: രമേശ് ചെന്നിത്തല
വയനാട് പുനരധിവാസത്തിന് തടസ്സം സൃഷ്ടിക്കുന്ന കള്ളപ്രചരണങ്ങൾക്കെതിരെ സിപിഐഎം
രാഹുൽ ഗാന്ധിക്കെതിരായ ഭീഷണി: സംരക്ഷണം ഉറപ്പാക്കണമെന്ന് സ്റ്റാലിൻ
ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി: കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള ഗൂഢ അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായി...

Related posts

Leave a Reply

Required fields are marked *