തിരുവനന്തപുരം കുടിവെള്ള പ്രതിസന്ധി: പരിഹാരം വൈകുന്നു, ജനം ദുരിതത്തിൽ

Anjana

Thiruvananthapuram water crisis

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നം രൂക്ഷമാകുന്നു. പൈപ്പുകളുടെ അലൈൻമെന്റ് തെറ്റിയതിനാൽ പമ്പിങ് ആരംഭിക്കാൻ കൂടുതൽ സമയമെടുക്കും. നാലു ദിവസമായി പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ ജനം പൊറുതിമുട്ടുകയാണ്. വൈകിട്ട് നാല് മണിക്ക് കുടിവെള്ളം വിതരണം ആരംഭിക്കുമെന്ന മന്ത്രിമാരുടെ ഉറപ്പ് പാഴായി.

പ്രതിഷേധം ശക്തമായതോടെ ജനപ്രതിനിധികൾ ഇടപെട്ട് അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കി. രാത്രിയോടെ പമ്പിങ് തുടങ്ങുമെന്നാണ് പ്രതീക്ഷ. ലീക്കുണ്ടായില്ലെങ്കിൽ രാത്രി 8 മണിയോടെ താഴ്ന്ന ഭാഗത്തെ വീടുകളിൽ വെള്ളം എത്തും. അർദ്ധരാത്രിയോടെ ഉയർന്ന സ്ഥലങ്ങളിലും വെള്ളംഎത്തും എന്നാണ് പ്രതീക്ഷ. ജലവിഭവ വകുപ്പിനെ വിമർശിച്ച് സിപിഐഎം എംഎൽഎ വി കെ പ്രശാന്ത് രംഗത്തെത്തി. നഗരത്തിലെ കുടിവെള്ളം മുടങ്ങിയതിനു ഉത്തരവാദി ജല അതോറിറ്റി ആണെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടു റെയിൽവേ ട്രാക്കിനു അടിയിൽ കൂടി പോകുന്ന പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിനാണ് പമ്പിങ് നിർത്തി വച്ചത്. സിഎടി റോഡിലും കുഞ്ചാലുമൂട്ടിലും ശുദ്ധജല വിതരണ പൈപ്പിന്റെ അലൈൻമെന്റ് മാറ്റുന്ന പ്രവർത്തി ഇന്നലെ ഉച്ചയോടെ പൂർത്തിയാക്കി. സാങ്കേതികമായ തടസ്സങ്ങൾ മൂലമാണ് വൈകലെന്നും 40 മണിക്കൂറോളം അധികമായി ചിലവഴിക്കേണ്ടി വന്നതിനാലാണ് രണ്ടു ദിവസം അധികം കുടിവെള്ളം മുടങ്ങിയതെന്നുമാണ് മന്ത്രി റോഷി അഗസ്റ്റിന്റെ വിശദീകരണം.

Story Highlights: Thiruvananthapuram water crisis worsens as pipe alignment issues delay pumping

Leave a Comment