തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജീവനക്കാരുടെ സമരം അവസാനിച്ചു; ശമ്പളവും ബോണസും വർധിപ്പിച്ചു

Anjana

Thiruvananthapuram airport workers strike

തിരുവനന്തപുരം വിമാനത്താവളത്തിലെ എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കരാര്‍ ജീവനക്കാരുടെ സമരം അവസാനിച്ചു. റീജിയണൽ ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിൽ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. ശമ്പള വർധനയും ബോണസ് വർധനയും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിച്ചു.

തൊഴിലാളികളുടെ ബോണസ് 18,000 രൂപയായി വർദ്ധിപ്പിച്ചു. ലോഡിങ് തൊഴിലാളികൾക്ക് 2700 രൂപ ശമ്പള വർദ്ധനവ് നൽകി. പുഷ്ബാക്ക് ഡ്രൈവർമാരുടെ ശമ്പളം ഏകീകരിക്കുകയും പുഷ്ബാക്ക് ഓപ്പറേറ്റർമാരുടെ ശമ്പളത്തിൽ 10% വർദ്ധനവും അനുവദിച്ചു. എയർപോർട്ട് കോൺട്രാക്ട് വർക്കേഴ്സ് സിഐടിയു പ്രസിഡൻറ് കല്ലറ മധുവിന്റെ അറിയിപ്പ് പ്രകാരം, ഏകീകരിച്ച ശമ്പളം 1100 മുതൽ 2100 രൂപ വരെയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, 450 ഓളം എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാർ ഇന്നലെ രാത്രി മുതൽ പണിമുടക്ക് ആരംഭിച്ചിരുന്നു. ഇതിന്റെ ഫലമായി വിദേശ സർവീസുകളടക്കം വൈകിയാണ് നടന്നത്. വിദേശത്തേക്കുള്ള വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന 20 ടൺ ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടന്നതും പ്രതിസന്ധിയായി. കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി മാനേജ്‌മെൻറ് ശമ്പള പരിഷ്‌കരണം നടത്തിയില്ലെന്ന ആരോപണമാണ് തൊഴിലാളികൾ ഉന്നയിച്ചത്. 2022ലാണ് അവസാനമായി ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്.

Story Highlights: Airport ground handling contract workers’ strike ends after salary and bonus increase agreement

Leave a Comment