കോഴിക്കോട് ലുലു മാൾ തുറന്നു; വികസനത്തിനൊപ്പം എന്നും ഉണ്ടാകുമെന്ന് എം എ യൂസഫലി

Anjana

Lulu Mall Kozhikode

കോഴിക്കോട് ലുലു മാൾ തുറന്നു. മാവൂർ റോഡിന് സമീപം മാങ്കാവിൽ മൂന്നര ലക്ഷം സ്ക്വയർഫീറ്റിലാണ് മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാൾ ഒരുങ്ങിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മണി മുതൽ ഷോപ്പിങ്ങിനായി മാൾ തുറക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ലുലു ഗ്രൂപ്പ് നാടിന്റെ വികസനത്തിനു ഒപ്പം എന്നും ഉണ്ടാകുമെന്നു ചെയർമാൻ എം എ യൂസഫലി പറഞ്ഞു. വികസനത്തിനു തടസം ആകുന്നത് ഗതാഗത കുരുക്കാണെന്നും, ഗതാഗത സൗകര്യം വികസനത്തിൽ പ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരും ഇക്കാര്യത്തിൽ ഒരുമിച്ചു നിൽക്കണമെന്നും യൂസഫലി ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗതാഗത കുരുക്കിന് കാരണം വാഹന പെരുപ്പമാണെന്നും, ഇത് പരിഹരിക്കാൻ പുതിയ റോഡുകളും പാലങ്ങളും നിർമ്മിക്കാൻ സർക്കാർ അംഗീകാരം നൽകിയെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. സ്ഥലം ഏറ്റെടുക്കാൻ എല്ലാ രാഷ്ട്രീയ നേതാക്കളും ഒരുമിച്ചു നിൽക്കണമെന്നും മന്ത്രി റിയാസ് ആഹ്വാനം ചെയ്തു. മേയർ ബീന ഫിലിപ്പ്, എംഎൽഎമാരായ പി കെ കുഞ്ഞാലി കുട്ടി, അഹമ്മദ് ദേവർ കോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Story Highlights: Lulu Mall opens in Kozhikode, offering international shopping experience and addressing traffic concerns

Leave a Comment